മലയാള സിനിമയിൽ പേരുകേട്ട ഒരു പ്രണയ കഥയാണ് ജയറാം പാർവതിയുടേത്. പ്രേമലേഖനങ്ങളും പ്രേശ്നങ്ങളും സെറ്റിലെ വിശേഷങ്ങൾ അങ്ങനെ നിരവധിയാണ് ഈ കഥയിൽ പറയാൻ ഉള്ളത്. ജയറാമിന് വളരെ മുൻപ് തന്നെ സിനിമയിൽ വന്ന നടിയാണ് പാർവതി. പാർവതി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയം ജയറാം മിമിക്രി ആർട്ടിസ്റ്റായിരുന്നു. അന്ന് പാർവതിക്ക് നിരവധി കത്തുകൾ വരുമായിരുന്നു. അന്നത്തെ യുവതലമുറയുടെ പ്രിയപ്പെട്ട നായികമാരിൽ ഒന്നമതായിരുന്നു പാർവതി. അത്കൊണ്ട് തന്നെ ദിനംപ്രതി നിരവധി കത്തുകളാണ് പാർവതിക്കായി എത്താറുള്ളത്. ഒരിക്കൽ ആ കത്തുകളുടെ കൂട്ടത്തിൽ ഒരു ആരാധകന്റെ കത്ത് നടി ശ്രദ്ധിക്കപ്പെട്ടു. "പ്രിയപ്പെട്ട പാർവതി, വിവാഹിതരെ ഇതിലെ എന്ന ചിത്രം ഞാൻ കണ്ടു. അതിലെ അഭിനയം മികച്ചതായിരുന്നു. എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു. പ്രതേകിച്ചു ബാലചന്ദ്ര മേനോനെ വിരട്ടുന്നു രംഗങ്ങൾ. ഞാൻ കൊച്ചിൻ കലാഭവനിൽ ഒരു മിമിക്രി ആര്ടിസ്റ്റാണ്. പേര് ജയറാം. എന്നെങ്കിലും നേരിൽ കാണാം" എന്നായിരുന്നു ആ കത്ത്. ഒപ്പം അദ്ദേഹത്തിന്റെ ഒരു സി ഡിയും. ഈ ആരാധകന്റെ കത്ത് അന്നേ നടി ശ്രദ്ധിച്ചിരുന്നു.
പക്ഷേ പാർവതി ഈ ആരാധകനെ നേരിട്ട് കാണുന്നത് ഉദയ സ്റ്റുഡിയോയിൽ വച്ചാണ്. അതും ഈ കത്ത് കിട്ടി രണ്ടു വർഷങ്ങൾക്ക് ശേഷം. അത് സംവിധായകൻ പദ്മരാജന്റെ സിനിമയായ അപരന്റെ സെറ്റാണ്. അവിടെ മുറിയുടെ അകത്ത് മലയാറ്റൂർ, തകഴി, പദ്മരാജൻ ഒക്കെ ഉണ്ടായിരുന്നു. ആ മുറിയുടെ അടുത്ത് തനറെ ആദ്യ സിനിമയുടെ പിരിമുറുക്കമെല്ലാം ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു. പാർവതി ഈ ചെറുപ്പക്കാരന്റെ അനിയത്തി അയി അഭിനയിക്കാൻ ആണ് വന്നത്. തന്റെ ആരാധ്യ താരത്തിനെ നേരിട്ട് കണ്ട ഉടനെ ആ ചെറുപ്പക്കാരൻ എണീറ്റു. അതെ പാർവതി എന്ന നടിയെ അങ്ങേ അറ്റം ആരാധിച്ചിരുന്ന മിമിക്രി കലാകാരൻ ജയറാമായിരുന്നു ആ ചെറുപ്പക്കാരൻ. എണീറ്റിട്ടു ആകെ ഉണ്ടായിരുന്ന സീറ്റ് നടിക്ക് കൊടുത്ത് മാറി നിന്നു. അത്രമേൽ വിനയത്തോടെ കൂപ്പുകൈയോടെ എല്ലാ ബഹുമാനത്തോടെ നമസ്കാരവും പറഞ്ഞു. ഇന്നും എല്ലാ മലയാളികൾക്കും ജയറാമിന്റെ വിനയവും ബഹുമാനവും അറിയാവുന്നതാണ്. ഇപ്പോഴും കാളിദാസും മാളവികയും ജയറാമും പാർവതിയും തമ്മിൽ പിണങ്ങുമ്പോൾ ഇത് പറയും. അന്നൊക്കെ അച്ഛൻ മണിക്കൂറോളം അമ്മേടെ മുന്നിൽ തൊഴുതു നിന്നില്ലെ, ഇപ്പോഴും അങ്ങ് സമ്മതിച്ചുകൊടുക്കാൻ പറയുമെന്ന് ജയറാം മുൻപ് രസകരമായി പറഞ്ഞിട്ടുണ്ട്.
ഇത് കഴിഞ്ഞ് ഇരുവരും ഒന്നിച്ചെത്തിയ സിനിമ ആയിരുന്നു പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. അപരൻ കഴിഞ്ഞ് തൊട്ടടുത്ത വര്ഷമായിരുന്നു ഈ സിനിമയും. കമലിന്റെ കഥയിൽ നിന്ന് രഞ്ജിത്ത് എഴുതിയ 1989 ലെ കമൽ സംവിധാനം ചെയ്ത കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച മലയാളം ഹാസ്യപ്രേമ ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ. ജയറാമും പാർവതിയും ഒരുമിച്ചഭിനയിച്ച ചിത്രത്തിൽ മോഹൻലാൽ ഒരു ചെറിയ വേഷം ചെയ്തു. ശിവശങ്കരനായി ജയറാമും നടിയായ കുഞ്ഞുലക്ഷ്മിയായി പാർവതിയും തകർത്ത് അഭിനയിച്ച ചിത്രം ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട സിനിമയാണ്. അന്ന് സിനിമയ്ക്ക് അപ്പുറം എന്തോ ഒരു പ്രണയം അവർ തമ്മിൽ ഉണ്ടെന്ന് അറിഞ്ഞത് സംവിധായകൻ കമലാണ്. അന്ന് കമൽ അത് ജയറാമിനോട് ചോയിച്ചെങ്കിലും ചിരിച്ചുകൊണ്ട് അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി നടൻ. പക്ഷേ കമലിന് ഉറപ്പായിരുന്നു അത് പ്രണയത്തിന്റെ തുടക്കമാണെന്ന്.
പ്രാദേശിക വാർത്ത, സ്വാഗതം, പാവക്കൂത്ത്, അങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ആ പ്രണയം കയറി പടർന്നു പിടിച്ചു എന്ന് തന്നെ പറയാം. ടെലെഫോണോ, ഒന്നുമില്ലാത്ത കാലത്ത്, സീൻ കഴിഞ്ഞ് കിട്ടുന്ന ഇടവേളകളിൽ പലതും സംസാരിച്ചു. പാർവതിയുടെ 'അമ്മ അന്ന് കൂടെ കാണുമായിരുന്നു. അത്കൊണ്ട് തന്നെ വീണുകിട്ടുന്ന അവസരങ്ങൾ രണ്ടാളും നന്നായി ഉപയോഗിക്കാൻ ശ്രമിച്ചു. വളരെ രഹസ്യമായി മുന്നോട്ട് പോയ പ്രണയം സത്യൻ അന്തിക്കാടിന്റെ തലയണമന്ത്രത്തിലെ സെറ്റിൽ വച്ച് എല്ലാരും അറിഞ്ഞു എന്ന് തന്നെ പറയാം. ഇവർ തമ്മിൽ എന്തോ ഇല്ലേയെന്ന സംശയം ആ സെറ്റു മുഴുവൻ പരന്നു പിടിച്ചു. ഇതിന്റെ പിന്നിലെ രഹസ്യം കണ്ടുപിടിക്കാൻ നിയോഗിക്കപ്പെട്ടത് നടൻ ശ്രീനിവാസൻ അയിരുന്നു. അവസാനം അവർ തമ്മിൽ പ്രണയത്തിലാണെന്ന് ശ്രീനിവാസൻ കണ്ടുപിടിച്ചു. എങ്ങനെയാണ് കണ്ടുപിടിച്ചതെന്നു ചോദിച്ചപ്പോൾ ഇരുവരും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാതെ നില്കുന്നത് കണ്ടാണ് സംശയം വന്നത് എന്ന് ശ്രീനിവാസൻ പറഞ്ഞു. നിങ്ങൾ രണ്ടാളും ബാക്കിഎല്ലാരോടും സംസാരിക്കുന്നുണ്ട് പക്ഷേ പരസ്പരം കണ്ണുകൊണ്ടുള്ള അഭിനയം മാത്രം. അങ്ങനെയാണ് ഞാൻ കണ്ടുപിടിച്ചത് എന്നാണ് ശ്രീനിവാസൻ പറഞ്ഞത്.
പിന്നീട് ഈ പ്രണയം എല്ലാരും അറിഞ്ഞു കൂട്ടത്തിൽ പാർവതിയുടെ അമ്മയും. അങ്ങനെ അമ്മയുടെ എതിർപ്പുകൾ അന്നേ തുടങ്ങിയിരുന്നു. അങ്ങനെ മുന്നേറുമ്പോഴാണ് കമലിന്റെ ശുഭയാത്ര വരുന്നത്. ഇതാണ് ഇവരുടെ പ്രണയത്തിന്റെ ഏറ്റവും പ്രധാന സമയം. എല്ലാ കാര്യവും അറിയാവുന്ന കമൽ ഇരുവർക്കും സംസാരിക്കാനൊക്കെ സന്ദർഭങ്ങൾ ഉണ്ടാക്കി കൊടുത്തു. എന്നിട് ഇരുവരും എന്താണ് സംസാരിക്കുന്നത് എന്ന് അറിയാൻ അവരറിയാതെ ഒരു മൈക്ക് അടുത്ത് വച്ച് കേൾക്കുമായിരുന്നു. അങ്ങനെയൊക്കെ രസകരമായി മുന്നോട്ടു പോവുകയായിരുന്നു ഇവരുടെ പ്രണയം. ഇതേ സെറ്റിൽ വച്ച് തന്നെ പാർവതിയുടെ 'അമ്മ കമലിനോട് ദേഷ്യപ്പെട്ടു ഇറങ്ങി പോകാൻ വരെ ഒരുങ്ങി. പാർവതിയും ജയറാമും കയറിയ കാരവാനിൽ അമ്മയെ കയറ്റിയില്ല എന്നുപറഞ്ഞായിരുന്നു പ്രെശ്നം. അങ്ങനെ അവരുടെ പ്രണയത്തിന്റെ എതിർപ്പ് പാർവതിയുടെ അമ്മാ കാണിച്ചുകൊണ്ടേയ് ഇരുന്നു. ഒരിക്കൽ ജയറാമിന് പാർവതിയോട് സംസാരിക്കാൻ ഫോൺ ചെയ്തത് സഹായിച്ചത് മണിയൻപിള്ള രാജുവായിരുന്നു. അന്ന് അത് ഒരു കുഴപ്പവുമില്ലാതെ നടന്നെങ്കിലും പിന്നീട് മണിയന്പിള്ളയെ കണ്ടപ്പോൾ 'അമ്മ അത് പച്ചക്കു ചോദിച്ചു. രാജുവിന് ജീവിച്ചുപോകാൻ സിനിമ ഒക്കെ ഉണ്ടല്ലോ, പിന്നെ എന്തിനാണ് ഈ മാമാപ്പണിയെന്ന്. കൂട്ടുനിന്നതിനു എല്ലാ കൂട്ടുകാരും അതായത് ഇന്ന് സിനിമ വാഴുന്ന രാജാക്കന്മാരെല്ലാം പാർവതിയുടെ അമ്മയുടെ ചീത്ത കെട്ടവരാണ്.
അങ്ങനെ അവസാനം എല്ലാ എതിർപ്പുകളും കള്ളത്തരങ്ങളും മറികടന്നു അവർ വിവാഹിതരായി. എല്ലാവരുടെ സമ്മതത്തോടെ സന്തോഷത്തോടെ എറണാകുളം ടൌൺ ഹാളിൽ വച്ച് വിവാഹിതരായി. 2011ൽ പത്മശ്രീ ബഹുമതിക്കർഹനായ ജയറാം ശുദ്ധ ഹാസ്യത്തിലൂടെയാണ് മുന്നേറിയത്. പരേതരായ സുബ്രഹ്മണ്യൻ-തങ്കം ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമനായി 1964 ഡിസംബർ 10-ന് എറണാകുളത്താണ് ജയറാം ജനിച്ചത്.പരേതനായ വെങ്കട്ടരാമനും മഞ്ജുളയുമാണ് ജയറാമിൻ്റെ സഹോദരങ്ങൾ. പ്രശസ്ത മലയാളം എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം. ജയറാമുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് പൂർണമായി മാറിനിന്ന നടി, അങ്ങനെ വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണ്ണമായി ഇടവേള എടുത്ത നടിമാരിലൊരാളായി മാറുകയായിരുന്നു പാർവതിയും. എങ്കിലും മലയാളികൾക്ക് നടിയോടുള്ള ഇഷ്ടം കൂടിക്കൊണ്ടേയിരുന്നു. സ്റ്റേജ് ഷോ കളിലും അവാർഡ് വേദികളിലുമൊക്കെയായി പാർവതി മലയാളികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഒരാൾ നന്നായി സമ്പാദിക്കുമ്പോൾ മറ്റെയാൾ കുടുംബം നോക്കുന്നതിൽ തെറ്റിയില്ല എന്നും പറഞ്ഞായിരുന്നു പാർവതി അന്ന് ഒരു ഇടവേള എടുത്തത്. അതുപോലെ തന്നെ നല്ലൊരു കുടുംബമായി ഇന്നും ദൈവാനുഗ്രഹത്തോടെ സന്തോഷമായി ജീവിക്കുന്നു.