Latest News

നിന്റെ ഭാര്യയായതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്നാണ് ഓരോ വര്‍ഷവും തെളിയിക്കുന്നത്; നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ അസുലഭ മൂഹൂര്‍ത്തം പങ്കുവച്ച് മുക്ത; താരത്തിന് ആശംസ അറിയിച്ച് ആരാധരും

Malayalilife
topbanner
 നിന്റെ ഭാര്യയായതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്നാണ് ഓരോ വര്‍ഷവും തെളിയിക്കുന്നത്; നാലാം വിവാഹവാര്‍ഷിക ദിനത്തില്‍ അസുലഭ മൂഹൂര്‍ത്തം പങ്കുവച്ച് മുക്ത; താരത്തിന് ആശംസ അറിയിച്ച് ആരാധരും

തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം ഇപ്പോള്‍ നാലാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. 

ബാലതാരമായി സിനിമയിലേക്കെത്തിയതാണ് എല്‍സ ജോര്‍ജ്ജ് എന്ന മുക്ത. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. 2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. 2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്.  നടി കാവ്യ മാധവനാണ് അമ്മയായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്.

കിയാരയുടെ രസകരമായ വീഡിയോകളും ചിത്രങ്ങളും മുക്തയും റിമിടോമിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനാല്‍ തന്നെ മുക്തയെ പോലെ കിയാരയും ആരാധകര്‍ക്ക് പ്രിയപ്പെത്തതാണ്. ഇപ്പോള്‍ താരം തന്റെ നാലാമത്തെ വിവാഹവാര്‍ഷികത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കയാണ്. നിന്റെ ഭാര്യയായതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്നാണ് ഓരോ വര്‍ഷവും എന്നെ ഓര്‍മ്മിക്കുന്നത്. ചിലപ്പോഴൊക്കെ നമ്മള്‍ സന്തോഷിക്കാറുണ്ട് ചിലപ്പോള്‍ വിഷമിക്കാറുമുണ്ട്.

 എന്നാല്‍ ഞാന്‍ ഞാന്‍ എപ്പോഴും നിന്നെ സ്നേഹിക്കുന്നു എന്നാണ്  വിവാഹച്ചടങ്ങിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. മുത്തുക്കുട്ടിക്കും റിങ്കുവിനും വിവാഹവാര്‍ഷിക ആശംസകള്‍ എന്നാണ് റിമി ചിത്രത്തിന് താഴെ കുറിച്ചത്. നടി ഭാമ സരയു തുടങ്ങിയവരൊക്കെ ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്. നിരവധി പേര്‍ കണ്‍മണിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.  റിമിക്കും ഏറെ പ്രിയമാണ് കിയാരയോട്. കിയാരയോടൊത്തുള്ള പല ചിത്രങ്ങളും വീഡിയോയും റിമി പങ്കുവയ്ക്കാറുണ്ട്. 

muktha 4th wedding anniversary

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES