Latest News

അബുദാബിയിൽ ആരും ആരുടെയും കാര്യത്തിൽ അത്ര ആകുലരല്ല; ഇവിടെ പക്ഷേ അങ്ങനെയല്ല; അവിടെയും ഇവിടെയും കമ്മ്യൂണിറ്റി ലിവിംഗിൽ നല്ല വ്യത്യാസമുണ്ട്; ബേബി നിവേദിത മനസ് തുറക്കുന്നു

Malayalilife
അബുദാബിയിൽ ആരും ആരുടെയും കാര്യത്തിൽ അത്ര ആകുലരല്ല; ഇവിടെ പക്ഷേ അങ്ങനെയല്ല; അവിടെയും ഇവിടെയും കമ്മ്യൂണിറ്റി ലിവിംഗിൽ നല്ല വ്യത്യാസമുണ്ട്; ബേബി നിവേദിത മനസ് തുറക്കുന്നു

കാണാകണ്മണി എന്ന ചിത്രത്തിലെ ആ പെൺകുട്ടിയെ ഏതു മലയാളി ആണ് മറക്കാൻ സാധ്യത. കുഞ്ഞിലേ മുതലേ കുസൃതി കാട്ടി സിനിമകളിൽ ഉടനീളം ഗംഭീരമായി അഭിയനയിച്ച ഒരു മികച്ച ബാലതാരമായി വന്ന നടിയാണ് ബേബി നിവേദിത. അബുദാബിയിൽ സ്ഥിര താമസമാക്കിയ വിജയൻ, പ്രസീത ദമ്പതികളുടെ രണ്ടാമത്തെ പുത്രിയായി 2000 ൽ ബേബി നിവേദിത എന്ന നിവേദിത വിജയൻ ജനിച്ചു. ഒരു നടിയായ നിരഞ്ജന എന്ന ഒരു സഹോദരിയും നിവേദിതയ്ക്കുണ്ട്. മോഹൻലാൽ ചിത്രമായ തന്മാത്രയില്‍ മോഹന്‍ലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ മകളായി എത്തിയത് നിരഞ്ജന വിജയനാണ്. നിരഞ്ജന പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. സോന്‍ പപ്പടി, ഔട്ട് ഓഫ് സിലബസ്, നരന്‍, യക്ഷകന്‍, 465, അരവിന്ദന്‍ പറയട്ടെ, പകരം എന്നീ ചിത്രങ്ങളിലും മനോഹരമായി അഭിനയിച്ചിട്ടുണ്ട്.

പളുങ്ക് എന്ന ചിത്രത്തിന് ശേഷം നേരെ തമിഴിലേക്കാണ് പോയത്. ദളപതിയുടെ ചിത്രമായ അഴകിയ തമിൽ മകൻ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട്  ഇന്നത്തെ ചിന്താവിഷയം, ഭ്രമരം, കാണാ കണ്മണി, മൗസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിനിമയിൽ നിന്നും മാറി നിന്നു. 2009ൽ പുറത്തിറങ്ങിയ ഭ്രമരമാണ് നിവേദിത ഏറ്റവുമൊടുവില്‍ അഭിനയിച്ച ചിത്രം. ചിത്രത്തിൽ മോഹൻലാലായിരുന്നു നായകൻ. ഭൂമികയായിരുന്നു നായിക വേഷത്തിലെത്തിയത്. ഭ്രമരത്തിലെ അഭിനയം കണക്കാക്കി കേരള ഫിലിംസ് ക്രിട്ടിക്‌സ് പുരസ്‌കാരവും നിവേദിതയ്ക്ക് ലഭിച്ചിരുന്നു. നിവേദിത ആകെ അഭിനയിച്ചിട്ടുള്ളത് കേവലം ആറ് സിനിമകളില്‍ മാത്രമാണ്. ഇതിനോടകം വനിത, ഏഷ്യനെറ്റ്, സൂര്യ, മാതൃഭൂമി അടങ്ങുന്ന മാധ്യമരംഗത്തെ ഭീമന്മാരുടെ പുരസ്കാരങ്ങളും നിവദിത സ്വന്തമാക്കിയിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിവേദിത അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരമടക്കം നിവേദിതയെ തേടിയെത്തിയിരുന്നു. കാണാകണ്മണി, ഭ്രമരം എന്നീ ചിത്രങ്ങളിലെ അഭിനയമാണ് നിവേദിതയെ ഈ അവാർഡിന് അർഹയാക്കിയത്.

ചെറുപ്പത്തിൽ ഓരോ സിനിമയിലും തിരിച്ച് അബുദാബിയിലേക്ക് തന്നെ തിരിച്ചു വരുന്നതുകൊണ്ട് സിനിമയുടെ ഫെയിം ഒന്നും ഞങ്ങൾ അധികം അനുഭവിച്ചിട്ടില്ല. സിനിമ എന്നു പറയുമ്പോൾ ഇപ്പോഴും സന്തോഷിപ്പിക്കുന്നത്, അതിന്റെ മേക്കിംഗ് പ്രോസസ് തന്നെയാണ്. സിനിമ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അഭിനയത്തോട് ഇപ്പോഴും പാഷനുണ്ട്. നിരവധി നല്ല സംവിധായകരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി, അതുകൊണ്ടു തന്നെ ഫിലിം മേക്കിംഗ് കൂടി പഠിക്കണം എന്നാണ് ആഗ്രഹം. 12-ാം ക്ലാസ്സ് കഴിഞ്ഞപ്പോഴേ പോകണമെന്നായിരുന്നു പ്ലാൻ. പക്ഷേ ആദ്യം നല്ലൊരു പ്രൊഫഷണൽ ഡിഗ്രി കയ്യിലുണ്ടാവണം എന്ന് അച്ഛനുമമ്മയും പറഞ്ഞു. മെറിന്‍ സ്ട്രിപ് ഒക്കെ പഠിച്ചിറങ്ങിയ ജൂലിയാർഡ് യൂണിവേഴ്സ്റ്റിയിലോ ന്യൂയോർക്ക് ഫിലിം അക്കാദമിയിലോ പോയി പഠിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇതായിരുന്നു ഡിഗ്രി കഴിഞ്ഞ് താരങ്ങൾ പറഞ്ഞത്.

എങ്ങനെയാണ് നാട്ടിലെ ജീവിതം എന്ന് പഠിക്കാനായി രണ്ടിലും കോഴിക്കോട് വന്നിരുന്നു. അബുദാബിയിൽ ആരും ആരുടെയും കാര്യത്തിൽ അത്ര ആകുലരല്ല. ഇവിടെ പക്ഷേ അങ്ങനെയല്ല. എവിടെ പോവുന്നു, എന്താ കാര്യം എന്നൊക്കെ ചോദ്യങ്ങളാണ്. ചിലപ്പോൾ അതൊക്കെ നല്ലതാണ്, ആരൊക്കെയോ നമുക്കുണ്ടെന്നു തോന്നും. എന്നാൽ മറ്റു ചിലപ്പോൾ നമ്മുടെ പേഴ്സണൽ സ്പെയ്സിലേക്കാണ് ആ ചോദ്യങ്ങൾ വരുന്നത്. അവിടെയും ഇവിടെയും കമ്മ്യൂണിറ്റി ലിവിംഗിൽ നല്ല വ്യത്യാസമുണ്ട്. എന്നാണ് താരങ്ങൾ പറയുന്നത്. ഇപ്പൊ നാട്ടിൽ ബസ്സ് ഒക്കെ കയറാൻ പേടിച്ചു എനൊക്കെയും താരങ്ങൾ പറയുന്നു. നാട്ടിൽ ഇപ്പോൾ കൂട്ടുകാരുമായൊക്കെ സിനിമയ്ക്കും മറ്റും പോകാറുണ്ടെന്നും പറയുന്നു.

സുഹൃത്തുക്കളും പഠനത്തിരക്കുകളുമൊക്കെയായി തിരക്കിലാണ് ഈ സഹോദരിമാർ ഇപ്പോൾ. പ്രൊഫഷണൽ ഡിഗ്രി സ്വന്തമാക്കി അമ്മയെ ഏൽപ്പിച്ച് തങ്ങളുടെ പാഷനെ പിൻതുടരാനുള്ള ഒരുക്കത്തിലാണ് ഇരുവരും. അധികം വൈകാതെ സിനിമയുടെ അണിയറയിലോ ക്യാമറയ്ക്കു മുന്നിലോ ഒക്കെ ഈ സഹോദരിമാരെ മലയാളികൾക്ക് കാണാം. സിനിമയെന്നത് കുഞ്ഞുനാളിൽ മനസ്സിൽ വേരുറച്ച ഒരു വലിയ സ്വപ്നത്തിന്റെ പേരാണ് ഇരുവർക്കും. 

 

kanakanmani baby niveditha malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES