ഷൂട്ടിങ്ങിനിടെ സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.ലൊക്കേഷന്‍ വീട്ടിലെ ശുചിമുറിയില്‍ നിധീഷ് മുരളിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കൂവപ്പടി കാവുംപുറം ഗവ. യു.പി സ്‌കൂളിന് സമീപം കോമരത്തുശ്ശേരിയില്‍ വീട്ടില്‍ നിധീഷ് മുരളിയാണ് (42) മരിച്ചത്.
മൂവാറ്റുപുഴ പെരിങ്ങേഴയിലെ വാടക വീട്ടില്‍ തിങ്കളാഴ്ച വൈകിട്ട് നാലിന് സ്വന്തമായി നിര്‍മിക്കുന്ന ടെലിഫിലിമിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പറയുന്നു. 20ഓളം ചിത്രങ്ങളുടെ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: രഞ്ജിത. മക്കള്‍: നീരജ് കൃഷ്ണ, യദുകൃഷ്ണ.