ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തുടങ്ങിയതാണ് റോഷനും പ്രിയ വാര്യരും തമ്മിലുള്ള സൗഹൃദം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, റോഷന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രിയയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
കല്യാണപ്പെണ്ണിനോട് കുശലം ചോദിച്ചും ഡാന്‍സ് ചെയ്തുമൊക്കെ ഏവരുടെയും ശ്രദ്ധ കവരുകയാണ് പ്രിയ വാര്യര്‍. എന്തായാലും ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ് താരം.
ഒമര്‍ ലവ് സംവിധാനം ചെയ്ത 'അഡാര്‍ ലവ്' എന്ന ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്. ചിത്രത്തിലെ 'മാണിക്യ മലരായ' എന്ന ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലായെങ്കിലും അഭിനയം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. സിനിമ പുറത്തിറങ്ങിയതോടെ ട്രോളന്മാരുടെയും പ്രിയങ്കരിയായി പ്രിയ മാറി.
പിന്നീട് ബോളിവുഡിലേക്കായിരുന്നു പ്രിയയുടെ യാത്ര. 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തി. ഇതിനിടെ സ്‌നേഹവും വിമര്‍ശനവുമെല്ലാം പ്രിയയെ തേടിയെത്തി.4 ഇയേഴ്‌സ്, ലൈവ്, കൊള്ള, മന്ദാകിനി എന്നിവയാണ് ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ പ്രിയ വാര്യര്‍ ചിത്രങ്ങള്‍.