സിനിമയെക്കാളേറെ ആഘോഷിക്കപ്പെടുന്നവയാണ് പ്രിയ വാര്യരുടെ പോസ്റ്റുകളും ചിത്രങ്ങളും. ഇപ്പോളിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ടില്‍ നാടന്‍ തനിമ തുളുമ്പുന്ന ഹോട്ട് ലുക്കിലാണ് പ്രിയ.കസവുചാരി ചുറ്റി പുഴയില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രിയ വാര്യര്‍ പോസ്റ്റ് ചെയ്തത്. അരയില്‍ പൊന്നരഞ്ഞാണവും നെറുകയില്‍ സിന്ദൂരവും ചാര്‍ത്തി നാടന്‍ തനിമയിലുള്ള ചിത്രങ്ങളാണ് പ്രിയയുടേത്.
സിംപിള്‍ ഡിസൈനിലുള്ള ഗോള്‍ഡന്‍ മാലയും അരഞ്ഞാണവും പ്രിയയെ കൂടുതല്‍ സുന്ദരിയാക്കുന്നു. അവളുടെ കണ്ണുകളെയ്ത അമ്പുകള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രത്തിന് കമന്റുമായി നിരവധി പേര് എത്തിയിട്ടുണ്ട്. നടന് സര്‍ജാനോ ഖാലിദ്, അനുപമ പരമേശ്വരന്,അനശ്വര രാജന് എന്നിവര്‍ ചിത്രങ്ങള്‍ ലൈക്ക് ചെയ്തിട്ടുണ്ട്.
അഡൗര് ലൗവിന് ശേഷം ബോളിവുഡില്അന്യഭാഷയിലേക്ക് ചുവടു വച്ച പ്രിയയുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് വിവാദങ്ങളെ തുടര്‍ന്ന് ഇതുവരെ തിയേറ്ററുകളില്‍ എത്തിയില്ല. തെലുങ്കില്‍ ചില ചിത്രങ്ങളില്‍ അഭിയിച്ച ശേഷം മലയാളത്തിലേക്ക് താരം മടങ്ങിയിരുന്നു. ഫോര്‍ ഇയേഴ്സ് എന്ന കാമ്പസ് ചിത്രത്തില്‍ സര്‍ജാനോ ഖാലിദ് ആയിരുന്നു നായകന്. അതിന് ശേഷം കൊള്ള എന്ന സിനിമയില്‍ രജീഷ വിജയനൊപ്പം നായികയായി. ബാംഗ്ലൂര്‍ ഡേയ്സിന്റെ ഹിന്ദി പതിപ്പായ യാരിയാന്‍ 2വില്‍ പ്രിയ നിര്‍ണായക വേഷത്തില്‍ എത്തുന്നു. അനശ്വര രാജനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.