Latest News

ചെമ്പൈ സംഗീതോത്സവ വേദിയിലിരുന്ന് സംഗീത കച്ചേരി നടത്തുന്ന പ്രിയ വാര്യര്‍; നടിയുടെ വീഡിയോ സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടുമ്പോള്‍

Malayalilife
 ചെമ്പൈ സംഗീതോത്സവ വേദിയിലിരുന്ന് സംഗീത കച്ചേരി നടത്തുന്ന പ്രിയ വാര്യര്‍; നടിയുടെ വീഡിയോ സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടുമ്പോള്‍

ഒരു അഡാര്‍ ലൗവിലെ ഗാനരംഗത്തിലൂടെ ലോകം മുഴുവന്‍ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യര്‍. ഒട്ടേറെ ചിത്രങ്ങളില്‍ വിവിധ ഭാഷകളിലായി വേഷമിട്ട പ്രിയ മലയാളത്തിനേക്കാള്‍ മറ്റുഭാഷകളിലാണ് സജീവമാണ്.ഇപ്പോഴിതാ, പ്രിയയുടെ പണ്ടത്തെ ഒരു സംഗീത കച്ചേരി വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

2018ലെ ചെമ്പൈ സംഗീതോത്സവത്തില്‍ പ്രിയ കച്ചേരി നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.പ്രിയ ഇത്ര നന്നായി പാടുമോ? അഭിമുഖത്തില്‍ പറഞ്ഞത് ശരിയായുന്നല്ലേ? എന്നൊക്കെയാണ് വിഡിയോക്ക്? താഴെ വരുന്ന കമന്റുകള്‍.

പ്രമുഖ കര്‍ണാടകസംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി നടത്തുന്ന ഗുരുവായൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന വാര്‍ഷിക സംഗീതോത്സവമാണ് ചെമ്പൈ സംഗീതോത്സവം.

സൂരജ് വര്‍മ്മ സംവിധാനം നിര്‍വഹിച്ച 'കൊള്ള' ആണ് പ്രിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലര്‍ ജോണറില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയന്‍, പ്രിയ വാരിയര്‍, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിനേത്രി, നര്‍ത്തകി, ഗായിക എന്ന നിലയിലെല്ലാം താരമായിരുന്നു പ്രിയ വാര്യര്‍.

Priya Varrier Chembai Sangeetholsavam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES