Latest News

ഉയ്യലവാഡ നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി; ഒപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ; റിലീസിന് മുന്നേ തരംഗമായി നരസിംഹ റെഡ്ഡി മേക്കിങ് വീഡിയോ

Malayalilife
topbanner
ഉയ്യലവാഡ നരസിംഹ റെഡ്ഡിയായി ചിരഞ്ജീവി; ഒപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ; റിലീസിന് മുന്നേ തരംഗമായി നരസിംഹ റെഡ്ഡി മേക്കിങ് വീഡിയോ

തെലുങ്കിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സൈര നരസിംഹ റെഡ്ഡി. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ ബ്രീട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് പറയുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രം നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. ഇപ്പോഴിത റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. എന്നാല്‍ ഇതിനിടെ സൈര നരസിംഹ റെഡ്ഡിയുടെതായി പുറത്തിറങ്ങിയ മേക്കിങ് വീഡിയോ വൈറലായി മാറിയിരുന്നു.

തെലുങ്കിന് പുറമേയുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനടക്കം തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുരേന്ദര്‍ റെഡ്ഡിയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. 250 കോടി മുതല്‍മുടക്കിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത് കൊയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകന്‍ രാംചരണാണ്. 

വിജയ് സേതുപതി, കിച്ച സുദീപ്, ജഗപതി ബാബു, രവി കിഷന്‍, നയന്‍താര, തമന്ന, ബ്രഹ്മാജി, ഹുമ ഖുറേഷി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അമിത് ത്രിവേദിയാണ്. ആര്‍ രത്നവേലുവിന്റെതാണ് ഛായാഗ്രഹണം


;

saira narasimha reddy making video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES