Latest News

ചിരഞ്ജീവി - ബോബി കൊല്ലി ചിത്രം ചിരു158  ആരംഭിച്ചു ; നിര്‍മ്മാണം കെവിഎന്‍ പ്രൊഡക്ഷന്‍സ് 

Malayalilife
 ചിരഞ്ജീവി - ബോബി കൊല്ലി ചിത്രം ചിരു158  ആരംഭിച്ചു ; നിര്‍മ്മാണം കെവിഎന്‍ പ്രൊഡക്ഷന്‍സ് 

മെഗാസ്റ്റാര്‍ ചിരഞ്ജീവി സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബോബി കൊല്ലിയുമായി വീണ്ടും കൈകോര്‍ക്കുന്ന ചിത്രം മെയ് 21 ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത പ്രൊഡക്ഷന്‍ ബാനര്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണന്‍ നിര്‍മ്മിക്കുന്ന ഈ ഹൈ-വോള്‍ട്ടേജ് എന്റര്‍ടെയ്നര്‍ ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ നിരവധി വന്‍കിട പ്രോജക്ടുകള്‍ നല്‍കിയതിന് ശേഷം കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം.

പവര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍, നാഗബാബു എന്നിവര്‍ മുഖ്യാതിഥികളായി എത്തിയ പൂജ ചടങ്ങ്, യഥാര്‍ത്ഥത്തില്‍ മെഗാ ഇവന്റ് ആയി മാറി. മെഗാ ത്രയം വേദി പങ്കിടുന്നത് കാണുന്നത് ആരാധകര്‍ക്ക് ഒരു ദൃശ്യ വിരുന്നായിരുന്നു. പവന്‍ കല്യാണ്‍ ക്ലാപ് ബോര്‍ഡ് നല്‍കിയപ്പോള്‍, സുസ്മിത കൊനിഡെല ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. ആദ്യ ഷോട്ട് സംവിധാനം ചെയ്തത് വി. വി. വിനായക് ആണ്. ബി ഗോപാല്‍, കോദണ്ടരാമിരെഡ്ഡി, നാഗബാബു എന്നിവര്‍ തിരക്കഥ നിര്‍മ്മാതാക്കള്‍ക്ക് കൈമാറി. നിരവധി പ്രമുഖ സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും സാന്നിധ്യവും ചടങ്ങില്‍ ഉണ്ടായിരുന്നു. കെവിഎന്‍ പ്രൊഡക്ഷന്‍സില്‍ നിന്നുള്ള ലോഹിത്തും സംഘത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു.

ജനങ്ങളുടെ സ്പന്ദനം മനസ്സിലാക്കുന്ന സംവിധായകന്‍ ബോബി കൊല്ലി ഇത്തവണ ഒരു വമ്പന്‍ കഥയാണ് ഒരുക്കിയിരിക്കുന്നത്.  വ്യാപ്തിയും തീവ്രതയും ഗംഭീര കാഴ്ചയും വാഗ്ദാനംചെയ്യുന്ന രീതിയില്‍ മെഗാ കാന്‍വാസില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. പതിറ്റാണ്ടുകളായി എണ്ണമറ്റ ഐക്കണിക് കഥാപാത്രങ്ങള്‍ക്ക് പേരുകേട്ട ചിരഞ്ജീവി, തന്റെ കരിയറിലെ ഏറ്റവും തീവ്രമായ വേഷങ്ങളിലൊന്നില്‍ ആണ് ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഫിറ്റ്‌നസ് പരിവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്ന ജിം സെഷന്‍ വീഡിയോ, ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിനായി മലയാള നടി അനശ്വര രാജനെ തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തിന്റെ റെഗുലര്‍ ഷൂട്ടിംഗ് നാളെ ഹൈദരാബാദില്‍ ആരംഭിക്കും. നേരത്തെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആകര്‍ഷകമായ ഒരു കണ്‍സെപ്റ്റ് പോസ്റ്ററും, ശ്രദ്ധേയമായ ഒരു ലുക്ക് ടെസ്റ്റ് ഇമേജും പുറത്തിറക്കിയതുമുതല്‍ ചിത്രത്തെക്കുറിച്ചുള്ള ആവേശം ആരാധകര്‍ക്കിടയില്‍ ഏറെ ശക്തമാണ്. ഇവരുടെ മുന്‍ ചിത്രമായ വാള്‍ട്ടെയര്‍ വീരയ്യയുടെ വന്‍ വിജയത്തിന് ശേഷം, ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്നത് വലിയയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് 

രചന, സംവിധാനം: ബോബി കൊല്ലി, പ്രൊഡക്ഷന്‍ ബാനര്‍: കെവിഎന്‍ പ്രൊഡക്ഷന്‍സ്, നിര്‍മ്മാതാവ്: വെങ്കട്ട് കെ നാരായണ, സംഗീതം: തമന്‍ എസ്,
തിരക്കഥാകൃത്തുക്കള്‍: കോന വെങ്കട്ട്, കെ ചക്രവര്‍ത്തി റെഡ്ഡി, അഡീഷണല്‍ തിരക്കഥാകൃത്തുക്കള്‍: ഹരി മോഹന കൃഷ്ണ, വിനീത് പൊട്‌ലൂരി, 
ഛായാഗ്രഹണം: വിജയ് കാര്‍ത്തിക് കണ്ണന്‍, എഡിറ്റര്‍: ആന്റണി റൂബന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: അവിനാഷ് കൊല്ല, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: യുഗന്ദര്‍ ടി, സംഭാഷണങ്ങള്‍: ഭാനു-നന്ദു, ചീഫ് കോ-ഡയറക്ടര്‍മാര്‍: ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ, കോ-ഡയറക്ടര്‍: വി. ക്രാന്തി ചക്രവര്‍ത്തി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശരണ്യ പൊട്‌ല, മാര്‍ക്കറ്റിംഗ്ഃ ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ: ശബരി

Read more topics: # ചിരഞ്ജീവി
chiranjeevi bobby kolli movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES