ഏറ്റവും പ്രിയപ്പെട്ട ത്രില്ലര്‍ ജോണറിലേയ്ക്ക്  ചുവടു വെക്കുന്നു; അഞ്ചാം പാതിരാ കൊലപാതകവുമായി  മിഥുന് മാനുവല്‍ തോമസ്; ചാക്കോച്ചന്‍ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍

Malayalilife
topbanner
ഏറ്റവും പ്രിയപ്പെട്ട ത്രില്ലര്‍ ജോണറിലേയ്ക്ക്  ചുവടു വെക്കുന്നു; അഞ്ചാം പാതിരാ കൊലപാതകവുമായി  മിഥുന് മാനുവല്‍ തോമസ്; ചാക്കോച്ചന്‍ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍

കാളിദാസ് ജയറാമിനെ നായകനാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രത്തിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചാം പാതിരാ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക പോസ്റ്റര്‍ പുറത്ത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് നിര്‍മ്മിച്ച ആഷിക് ഉസ്മാന്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് 1 ന് ആരംഭിക്കും.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് മിഥുന്‍ തന്നെയാണ്. കുഞ്ചാക്കോ ബോബനോടൊപ്പം ഷഫറുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നബീശന്‍,, ജിനു ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത ചിത്രം അഞ്ചാം പാതിരാ ..! ഏറ്റവും പ്രിയപ്പെട്ട ത്രില്ലര്‍ ജോണറിലേയ്ക്ക് ഇത്തവണ ചുവടു വെക്കുന്നു .. ഒന്നാം തീയതി മുതല്‍ ഷൂട്ടിങ് ആരംഭിക്കുന്നു..'- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മിഥുന്‍ കുറിച്ചു.

ഷൈജു ഖാലീദാണ് അഞ്ചാപാതിരയുടെ ഛായാഗ്രാഹണണം, സുഷിന്‍ ശ്യാം സംഗീതം, സൈജു ശ്രീധര്‍ എഡിറ്റങ്ങും നിര്‍വഹിക്കുന്നു. ഓം ശാന്തി ഓശാന' എന്ന ഹിറ്റ് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായി രംഗപ്രവേശം ചെയ്തയാളാണ് മിഥുന്‍ മാനുവല്‍ തോമസ്. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചക്കോച്ചന്‍- മിഥുന്‍ മാനുവല്‍ കൂട്ട്‌കെട്ടില്‍ പിറക്കുന്ന ആദ്യ ചിത്രമാണ് അഞ്ചാം പാതിരാ.

chackochan new movie ancham pathira

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES