മലയാളത്തില്‍ ഹേറ്റേഴ്സ് ഇല്ലാത്ത നടന്മാരില് ഒരാളാണ് കുഞ്ചാക്കോ ബോബന്. കോളേജിലെ ചോക്ലേറ്റ് നായകന്മാരുടെ റോളുകളില്‍ തിളങ്ങി ഇപ്പോള്‍ കുടുംബസ്ഥനായും കാരക്ടര്‍ റോളുകളിലും തിളങ്ങുകയാണ് താരം. കഴിഞ്ഞ ഏപ്രിലിലായിരുന്നു നടന് 14 വര്‍ഷത്തെ കാത്തിപ്പിന് ശേഷം ഒരു കുഞ്ഞ് ജനിച്ചത്. 42ാം വയസിലാണ് ചാക്കോച്ചന്റെ ജീവിതം പൂര്ണമാക്കാന് ഇസഹാക്ക് എത്തിയത്. അതിനാല്‍ തന്നെ 43ാം പിറന്നാള്‍ എല്ലാം കൊണ്ടും നടന് സ്പെഷ്യല്‍ ആയി മാറിയിരിക്കയാണ്. ഇസഹാക്കിനൊപ്പമുളള ചാക്കോച്ചന്റെ പിറന്നാള്‍ ആഘോഷച്ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
അനിയത്തിപ്രാവിലൂടെയും നിറത്തിലൂടെയും മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയി മാറിയ ചാക്കോച്ചന് ആരാധകരേറെയാണ്. മഴവില്ലിലെയും മയില്പീലിക്കാവിലെയും നായകനായ ചാക്കോച്ചന് തനിക്ക് സീരിയസ് വേഷങ്ങളും വഴങ്ങുമെന്ന് , ട്രാഫിക്, ടേക്ക് ഓഫ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ കാട്ടിത്തന്നിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുഞ്ചാക്കോ ബോബന്റെ ആരാധകര്‍ നടന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയായിരുന്നു. ഇക്കുറിയാകട്ടെ ചാക്കോച്ചന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം നിറം റീറിലീസ് ചെയ്താണ് ചാക്കോച്ചന് ആരാധകര്‍ പിറന്നാള്‍ ആഘോഷിച്ചത്. നിറം റിലീസ് ചെയ്തിട്ട് ഇരുപത് വര്‍ഷം പൂര്്രത്തിയാകുന്ന വേളയിലാണ് താരത്തിന്റെ ആരാധകര്‍ ഈ ചിത്രം ജന്മനാടായ ആലപ്പുഴയിലെ തീയേറ്ററില്‍ റീറിലീസ് ചെയ്തത് ഇതില്‍ നിന്ന് ലഭിക്കുന്ന തുക ക്യാന്‍സര്‍ രോഗിയ്ക്ക് കൈമാറുമെന്ന് ചാക്കോച്ചന് അറിയിച്ചിരുന്നു, ഇതാണ് ഏറ്റവും വലിയ സന്തോഷമെന്നും അഭിമാനമെന്നും ചാക്കോച്ചനും ഭാര്യ പ്രിയ ചാക്കോച്ചനും പറഞ്ഞിരുന്നു.
എന്നാല്‍ ഇസഹാക്കിന്റെ വരവോടെ ഇത്തവണത്തെ ചാക്കോച്ചന്റെ പിറന്നാള്‍ ആഘോഷം എങ്ങിനെയെന്ന് അറിയാനുളള ആകാംഷയിലായിരുന്നു ആരാധകര്‍. ഇസഹാക്ക് എത്തിയ ശേഷമുളള ആദ്യ പിറന്നാള്‍ ചാക്കോച്ചനും പ്രിയ യും ഗംഭീരമായി ആഘോഷിക്കുകയായിരുന്നു. സെയ്ജ് നിറത്തിലെ മനോഹമായ കേക്കാണ് പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒരുക്കിയിരുന്നത്. കേക്കിന് മുകളില്‍ കുഞ്ഞിനെ എടുത്ത് ചുബിക്കുന്ന ഒരു അച്ഛന്റെ രൂപമാണ് ഉളളത്. ഇസഹാക്കിനെ എടുത്ത് നില്ക്കുന്ന ചാക്കോച്ചന് ആണ് അത്. ഹാപ്പി ബെര്‍ത്ത് ഡേ അപ്പാ എന്ന് കേക്കില്‍ എഴുതിയിട്ടുമുണ്ട്. ഈ വാക്ക് കേള്‍ക്കാന്‍ ഞാന്‍ ഒരുപാട് കാത്തിരുന്നിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും സ്നേഹവും നന്ദിയും പറഞ്ഞു കൊള്ളുന്നു- കുഞ്ചാക്കോ ബോബന് കുറിച്ചു. താരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം ഒട്ടനവധിപേ ര്‍ രംഗത്തെത്തിയിരുന്നു. സെയ്ജ് നിറത്തിലെ നിറത്തിലെ വസ്ത്രങ്ങളണിഞ്ഞാണ് ചാക്കോച്ചനും പ്രിയും പിറന്നാള്‍ ആഘോഷത്തില്‍ ഉളളത്. അതേ നിറത്തിലെ തൊപ്പിയും ഉടുപ്പുമണിഞ്ഞ് ഇസഹാക്കും ഉണ്ട്.
ബാലതാരമായിട്ടുണ്ടെങ്കിലും ചാക്കോച്ചന് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത് 1997ല്‍ ഫാസില്‍ ഒരുക്കിയ 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലൂടെയാണ് . തുടര്‍ന്ന് അങ്ങോട് 'നക്ഷത്രതാരാട്ട്', 'നിറം', 'ദോസ്ത്', 'നരേന്ദ്രന് മകന് ജയകാന്തന്‍ വക', 'കസ്തൂരിമാന്‍', 'സ്വപ്നക്കൂട്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി. ഹിറ്റ് ജോഡികളായിരുന്നു ചാക്കോച്ചനും ശാലിനിയും. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി പ്രിയ ആന്‍ സാമുവല്‍ നടന്റെ മനസില്‍ ഇടം നേടി. ഇരുവരും പിന്നീട് പ്രണയിച്ച് വിവാഹിതരായി.തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ സമ്മാനിച്ച താരത്തിന്റെ ചിത്രങ്ങള്‍ പിന്നീടങ്ങോട്ട് പരാജയത്തിന്റെ രുചിയുമറിഞ്ഞു. 2003ല്‍ സ്വപ്നക്കൂടിന്റെ വിജയത്തിന് ശേംഷം താരത്തിന് കാര്യമായ വിജയചിത്രങ്ങള്‍ കിട്ടിയില്ല. പിന്നീട് സിനിമകളില്‍ നിന്നും ഇടവേള എടുത്ത് റിയല്‍ എസ്റ്റേറ്റ് രംഗത്താണ് ചാക്കോച്ചന് തിളങ്ങിയത്.
പിന്നീട് 2008ല്‍ ലോലിപ്പോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ താരം മലയാള സിനിമകളില്‍ സജീവമായി. പിന്നീട് കൈനിറയെ അവസരങ്ങള്‍ ചാക്കോച്ചനെ തേടിയെത്തി. എങ്കിലും ഒരു കുഞ്ഞില്ലാത്തത് നടന്റെ ജീവിതത്തിലെ സ്വകാര്യ ദുഖമായി അവശേഷിച്ചു എന്നാല്‍ പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരുപ്പിന് ശേഷം താരത്തിനും ഭാര്യ പ്രിയയ്ക്കും ആണ്കുഞ്ഞു പിറന്നു. ഇസഹാക്ക് എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. കുഞ്ഞ് പിറന്ന ശേഷമുള്ള ആദ്യത്തെ പിറന്നാളാണ് താരത്തിന്റേത് എന്നതിനാല്‍ തന്നെ ഈ പിറന്നാള്‍ ഏറെ പ്രത്യേകതകള്‍ നിഞ്ഞാണ്. കുടുംബത്തൊടൊപ്പം ചെറിയ ചടങ്ങിലാകും നടന് പിറന്നാള്‍ ആഘോഷിക്കുകയെന്നാണ് സൂചന.
RECOMMENDED FOR YOU: