Latest News

'കുട്ടി ഇസ ആഗ്രഹം പ്രകടിപ്പിക്കുന്നു അവന്റെ അലമ്പ് അങ്കിളിന് പിറന്നള്‍ ആശംസകള്‍ നേരാന്‍'; ഹാപ്പി ബെര്‍ത്ത് ഡേ അളിയാ; ജയസൂര്യയ്ക്ക് ജന്മദിനാശംസകളുമായി പ്രിയകൂട്ടുകരാനെത്തി; ചാക്കോച്ചന്‍ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകരും; താരത്തിന് പിറന്നാള്‍ ആശംസകള്‍ നല്‍കി താരലോകവും 

Malayalilife
'കുട്ടി ഇസ ആഗ്രഹം പ്രകടിപ്പിക്കുന്നു അവന്റെ അലമ്പ് അങ്കിളിന് പിറന്നള്‍ ആശംസകള്‍ നേരാന്‍'; ഹാപ്പി ബെര്‍ത്ത് ഡേ അളിയാ; ജയസൂര്യയ്ക്ക് ജന്മദിനാശംസകളുമായി പ്രിയകൂട്ടുകരാനെത്തി; ചാക്കോച്ചന്‍ പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകരും; താരത്തിന് പിറന്നാള്‍ ആശംസകള്‍ നല്‍കി താരലോകവും 

ലയാളസിനിമയിലേക്ക് ഊമയായ നായകനായി വിനയന്‍ ചിത്രത്തിലൂെട കടന്നെത്തി മലയാളികളുടെ മനസ് കീഴടക്കി നടനാണ് ജയസൂര്യ. വേറിട്ട അഭിനയവും പരീക്ഷണങ്ങളിലൂടെ വിജയം നേടിയെടുക്കുന്നതുമാണ് നടന്റെ ശൈലി. ഞാന്‍മേരിക്കുട്ടി എന്ന സിനിമയിലെ ട്രാന്‍്സജെന്‍ഡര്‍ കഥാപാത്രത്തിനാണ് താരത്തിനെ തേടി ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും എത്തിയത്. ഇന്ന് താരത്തിന്റെ 41ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാള സിനിമ. പ്രിയപ്പെട്ട കൂട്ടുകാരന് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ചാക്കോച്ചനും. 


'കുട്ടി ഇസ ആഗ്രഹം പ്രകടിപ്പിക്കുന്നു അവന്റെ ഏറ്റവും മികച്ച അലമ്പ് അങ്കിളിനും ഇന്ത്യ കണ്ട മികച്ച നടനും പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍... ഹാപ്പി ബെര്‍ത്ത് ഡേ അളിയാ' എന്നും കുഞ്ചാക്കോ കുറിക്കുന്നു. താരത്തിന്  പിറന്നാള്‍ ആശംസകളുമായി മലയാള താരലോകവും രംഗത്തെത്തിക്കഴിഞ്ഞു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോളും സാമൂഹിക പ്രവര്‍ത്തനങ്ങളിലും താരം സജീവ പങ്കാളിത്തമാണ് കാഴ്ചവക്കുന്നത്.

 

2002ല്‍പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും.

ഇമ്മിണി നല്ലൊരാള്‍ എന്ന സിനിമയില്‍ നവ്യാ നായരുടെ കട്ടഫാനായ ചെറുപ്പക്കാരന്റെ റോളിലാണ് താരം എത്തിയത്. പിന്നീട് ജയസൂര്യയുടെ ഹെയര്‍ സ്‌റ്റൈല്‍ ഉള്‍പ്പടെ അക്കാലത്ത് ശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് ചതിക്കാത്ത ചന്തു മുതല്‍, പുലിവാല്‍ കല്യാണം ഉള്‍പ്പടെയുള്ള സിനിമകളും താരത്തിന് വന്‍ വിജയം സമ്മാനിച്ച ചിത്രങ്ങളായിരുന്നു.

Image result for jayasoorya age

പുന്ന്യാളന്‍ അഗര്‍ബദീസ് തുടങ്ങി ആടിലെ ഷാജി പാപ്പന്‍ എന്ന കഥാപാത്രം വരെ താരത്തിന് ആരാധകരെ വാരിക്കൂട്ടാനും സാധിച്ചു. പിന്നീട് വി.പി സത്യന്റെ റോളിലെത്തിയ ക്യാപ്റ്റനും ട്രാന്‍സ് ജെന്‍ഡര്‍ റോളിലെത്തിയ ചിത്രവും മിക്ച വിജം നേടി. അനമശ്വര നടന്‍ സത്യനായി വേഷമിടാനും താരത്തിന് ഭാഗ്യം ലഭിച്ചപ്പോള്‍ താരത്തിന്റെ കുടുംബത്തിന് കൂട്ടായി ഒരതിഥി കൂടി എത്തിയിരിക്കുകയാണ്.

അടുത്തിടെ ബെന്‍സിന്റെ എസ്യുവിയായ ജിഎല്‍സി സ്വന്തമാക്കിയ താരത്തിന്റെ വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത്തവണ താരത്തിന് ഒണത്തിന് എത്തിയ കൂട്ട്  ലക്സസിന്റെ ആഡംബര കാറിലാണ്.ലക്സസിന്റെ  ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ചാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. വാഹനം സ്വന്തമാക്കാന്‍ കൊച്ചിയിലെ ലക്സസ് ഷോറൂമിലെത്തിയ താരത്തിന് തന്റെ കഥാപാത്രങ്ങള്‍ വെച്ച് തയാറാക്കിയ കാരിക്കേച്ചറും ഷോറൂം ജീവനക്കാര്‍ സമ്മാനിച്ചിരുന്നു.

kunjako boban birthday wishes to jayasoorya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക