അഞ്ച് സംവിധായകരൊന്നിക്കുന്ന പുത്തം പുതു കാലൈ;  റിലീസ് ഒക്ടോബര്‍ 16ന്; ജയറാമും കാളിദാസനുമൊപ്പം ഉര്‍വശിയും കല്യാണി പ്രിയദര്‍ശനും

Malayalilife
അഞ്ച് സംവിധായകരൊന്നിക്കുന്ന പുത്തം പുതു കാലൈ;  റിലീസ് ഒക്ടോബര്‍ 16ന്; ജയറാമും കാളിദാസനുമൊപ്പം ഉര്‍വശിയും കല്യാണി പ്രിയദര്‍ശനും

തമിഴിലെ അഞ്ച് സംവിധായകര്‍ ഒന്നിക്കുന്ന ആന്തോളജി ചിത്രം പുത്തം പുതു കാലൈയുടെ ട്രെയിലര്‍ പുറത്ത്. സുഹാസിനി മണിരതനം, സുധ കോങ്കാര, ഗൗതം മേനോന്, രാജീവ് മേനോന്, കാര്ത്തിക് സുബ്ബരാജ് എന്നീ സംവിധായകരുടെ അഞ്ചു കഥകളാണ് ചിത്രം പറയുന്നത്. മലയാളി സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ചിത്രം. ആമസോണ് പ്രൈം വിഡിയോസില്‍ ഒക്ടോബര് 16നാണ് റിലീസ്. മികച്ച പ്രമോഷനാണ് ചിത്രത്തിനായി സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.

സുധ സംവിധാനം ചെയ്യുന്ന ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിലാണ് മലയാളി സാന്നിധ്യം കൊണ്ട് സമ്പന്നമാകുന്നത്. ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്‍ശന് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്റെ അവരും ഞാനും/ അവളും ഞാനും എന്ന ചിത്രത്തില് എംഎസ് ഭാസകര്‍, റിതു വര്‍മ എന്നിവരും അഭിനയിക്കുന്നു.

സുഹാസിനി സംവിധായികയുടേയും അഭിനേതാവിന്റേയും വേഷത്തില് എത്തുന്ന കോഫി, എനിവണ്? എന്ന ചിത്രത്തില് അനു ഹാസനും ശ്രുതി ഹാസനുമാണ് അഭിനയിക്കുന്നത്. രാജീവ് മേനോന്റെ റീയുണിയന് സ്റ്റാര്‍സില് ആന്ഡ്രിയ, ലീല സാംസണ്, സിക്കില് ഗുരുചരണ്‍ എന്നിവര്‍ പധാന വേഷങ്ങളിലെത്തും. കാര്‍ത്തിക് സുബ്ബരാജിന്റെ മിറാക്കിള്‍ എന്ന് പേരു നല്കിയിരിക്കുന്ന ചിത്രത്തില്‍ ബോബി സിന്‍ഹ, മുത്തു കുമാര്‍ എന്നിവരാണ്.

Read more topics: # Putham Pudhu Kaalai,# trailer
Putham Pudhu Kaalai trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES