Latest News

ആളുകള്‍ മറ്റൊരു കണ്ണിലൂടെ നോക്കാന്‍ തുടങ്ങി; സമാധാനം നഷ്ടമായി, കരിയറിനെ ബാധിച്ചു; തമന്നയുമായുള്ള ബന്ധം തകര്‍ന്നതില്‍ പ്രതികരിച്ച് വിജയ് വര്‍മ 

Malayalilife
ആളുകള്‍ മറ്റൊരു കണ്ണിലൂടെ നോക്കാന്‍ തുടങ്ങി; സമാധാനം നഷ്ടമായി, കരിയറിനെ ബാധിച്ചു; തമന്നയുമായുള്ള ബന്ധം തകര്‍ന്നതില്‍ പ്രതികരിച്ച് വിജയ് വര്‍മ 

തമന്ന ഭാട്ടിയയുമായുള്ള പ്രണയബന്ധം തകര്‍ന്നതിനെക്കുറിച്ചും പൊതുസമൂഹത്തില്‍ നിന്നുണ്ടായ പ്രതികരണങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ വിജയ് വര്‍മ. പ്രണയം പരസ്യമായത് തന്റെ സ്വസ്ഥതയെയും സമാധാനത്തെയും സാരമായി ബാധിച്ചുവെന്നും കരിയറിന് തിരിച്ചടിയായെന്നും വിജയ് വര്‍മ എച്ച്ടി സിറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 

വിവാഹത്തോളം എത്തിയെന്ന് കരുതപ്പെട്ട ബന്ധം അപ്രതീക്ഷിതമായി ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. പ്രണയം പൊതുവിടത്തില്‍ ചര്‍ച്ചയായതോടെ ആളുകള്‍ തന്നെ മറ്റൊരു കണ്ണിലൂടെ നോക്കാന്‍ തുടങ്ങിയെന്നും, അതില്‍ നിന്ന് മോചനം ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കണമായിരുന്നു. പക്ഷേ, ഒന്നും എന്റെ നിയന്ത്രണത്തിലായിരുന്നില്ല,' വിജയ് വിശദീകരിച്ചു. 

തന്റെ ജീവിതത്തിലെ ഓരോ തീരുമാനങ്ങളും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ദിവസവും വാര്‍ത്തകളില്‍ നിറയുകയും ചെയ്തത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും, പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അപ്പോഴാണ് താന്‍ തിരിച്ചറിഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. തമന്നയുമായുള്ള പ്രണയകാലയളവില്‍ പുതിയ സിനിമകളൊന്നും ലഭിച്ചില്ലെന്നും, ആളുകള്‍ക്ക് മറ്റു പല കാര്യങ്ങളും ചര്‍ച്ച ചെയ്യാനായിരുന്നു താല്‍പര്യമെന്നും, തന്റെ കരിയറില്‍ അത്തരമൊരു കാലം മുന്‍പുണ്ടായിട്ടില്ലെന്നും വിജയ് വര്‍മ വ്യക്തമാക്കി. സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിച്ചെങ്കിലും അതുമാത്രം ഒരിക്കലും നടന്നില്ലെന്നും സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെട്ടത് തന്നെ വല്ലാതെ ഉലച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2023-ലാണ് വിജയ് വര്‍മയും തമന്നയും പ്രണയത്തിലായത്. മുംബൈയില്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നും വിവാഹശേഷം കഴിയാനായി വസതി വാങ്ങിയെന്നുമെല്ലാം അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇരുവരും ബന്ധം അവസാനിപ്പിക്കുകയായിരുന്നു. നിലവില്‍ ഫാത്തിമ സന ഷെയ്ഖുമായി പ്രണയത്തിലാണ് വിജയ് വര്‍മ. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ 'ഗുസ്താഖ് ഇഷ്‌ക്' എന്ന പുതിയ ചിത്രം അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്.

Read more topics: # വിജയ് വര്‍മ
Vijay varma about breakup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES