Latest News

മകന്റെ പഠനത്തിനായി തട്ട് കട; ഇപ്പോള്‍ മകള്‍ക്ക് പഠനചിലവിനായി ഡെലിവറി ഗേളായി; 15 വര്‍ഷമായി സീരിയലില്‍ നിന്ന് കിട്ടുന്നത് 3000 രൂപ; ചെന്നൈയില്‍  ജോലി ചെയ്ത് നടി കവിത ലക്ഷ്മി ആഴ്ച്ചയില്‍ സമ്പാദിക്കുന്നത് പതിനാലായിരം രൂപ; സിനിമാ സീരിയല്‍ താരം പങ്ക് വച്ചത്

Malayalilife
മകന്റെ പഠനത്തിനായി തട്ട് കട; ഇപ്പോള്‍ മകള്‍ക്ക് പഠനചിലവിനായി ഡെലിവറി ഗേളായി; 15 വര്‍ഷമായി സീരിയലില്‍ നിന്ന് കിട്ടുന്നത് 3000 രൂപ; ചെന്നൈയില്‍  ജോലി ചെയ്ത് നടി കവിത ലക്ഷ്മി ആഴ്ച്ചയില്‍ സമ്പാദിക്കുന്നത് പതിനാലായിരം രൂപ; സിനിമാ സീരിയല്‍ താരം പങ്ക് വച്ചത്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഒരു നടിയാണ് കവിത ലക്ഷ്മി. സ്ത്രീധനം എന്ന സീരിയലിലൂടെയാണ് കവിത പ്രശസ്തയായത്.  സ്ത്രീധനം പരമ്പരയിലെ അഭിനയത്തിലൂടെയും, കാതലന്‍ ചിത്രത്തില്‍ നസ്ലിന്റെ അമ്മയായും വേഷമിട്ട കവിത ഇപ്പോള്‍ സീരിയല്‍ രംഗത്തും സജീവമാണ്. ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ അതിജീവിച്ച കവിത ഒരിക്കല്‍ തെരുവ് ഓരത്ത് തട്ടുകടയില്‍ ദോശചുട്ടും ഉപജീവനത്തിനായി പോരാടിയ വ്യക്തിത്വമാണ്. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനും കടം വീട്ടാനും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനും ജന്മനാടായ നെയ്യാറ്റിന്‍കരയില്‍ ആണ് തട്ടുകടയിലൂടെ കവിത ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നതും. 

മികച്ച നടിക്കുള്ള 1996-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ നടി ഇപ്പോള്‍ ചെന്നൈയില്‍ ഡെലിവറി ഗേളായി ജോലി ചെയ്യുകയാണ്. അഭിനയം വളരെ ഇഷ്ടമാണെങ്കിലും, ഉപജീവനത്തിനായി ആണ് താരം ഈ ജോലി ചെയ്യുന്നത്. 

'സീരിയലില്‍ നിന്നും ആദ്യം ഇടവേളയെടുത്തത് മകന് വേണ്ടിയാണ്. അതിനുശേഷം തട്ടുകട ഇട്ടു. മകന്റെ പഠനത്തിനും മറ്റുമായി ഒരുപാട് പണം ആവശ്യമുള്ള സമയമായിരുന്നു. ഇടയ്ക്ക് രണ്ട്, മൂന്ന് സിനിമകള്‍ ചെയ്തിരുന്നു. അതിനുശേഷം വീണ്ടും സീരിയലിലേക്ക് തിരിച്ച് വന്നിരുന്നു', കവിത പറയുന്നു

''മലയാളികള്‍ക്ക് പണം തരാന്‍ ഇത്തിരി മടിയാണ്. പതിനഞ്ച് വര്‍ഷമായി മൂവായിരം രൂപയാണ് പ്രതിഫലം. അതുകൊണ്ട് മോളുടെ പഠനം നടക്കില്ല. ഇത്ര തുകയെ തരാന്‍ പറ്റൂ, വേണമെങ്കില്‍ വന്ന് അഭിനയിക്കൂ എന്നാണ് എന്നോട് ഒരാള്‍ പറഞ്ഞത്. എനിക്ക് വാശി ഇത്തിരി കൂടുതലാണ്. അതുകൊണ്ട് ഞാന്‍ പോയില്ല. മാര്‍ഗമല്ല ലക്ഷ്യമാണ് എനിക്ക് പ്രധാനം. അങ്ങനെയാണ് ഡെലിവറി ഗേളാകുന്നത്. ആഴ്ചയില്‍ പതിനാലായിരം രൂപയോളം ഉണ്ടാക്കാന്‍ പറ്റുന്നുണ്ട്. സുഖമായി ഫീസും ലോണും എല്ലാം അടയ്ക്കാന്‍ പറ്റുന്നു. എന്റെ അത്യാവശ്യം ചെലവുകളും നടക്കും. ആരുടേയും മുന്നില്‍ കൈ നീട്ടേണ്ടി വരാറില്ല. ഡെലിവറി ഗേളായി പോകുമ്പോള്‍ മലയാളികള്‍ തിരിച്ചറിയാറുണ്ട്. എന്റെ ചിരി കണ്ടാണ് മനസിലാക്കുന്നത്.''

'സീരിയലില്‍ വരുമാനമുണ്ട്. പക്ഷേ ചിലവോട് ചിലവാണ്. സാരി, ഓര്‍ണമെന്റ്‌സ്, മേക്കപ്പ്, ബ്യൂട്ടിപാര്‍ലര്‍ എല്ലാത്തിനും പണം മുടക്കണം. അഭിനയിക്കുക എന്നത് എന്റെ വലിയൊരു സ്വപ്നമാണ്. മോളുടെ പഠനം കഴിഞ്ഞശേഷം വീണ്ടും സിനിമ ട്രൈ ചെയ്യാമെന്നാണ് കരുതുന്നത്. അഭിനയത്തിന് പ്രായം പ്രശ്‌നം അല്ലല്ലോ. അറുപത്തിമൂന്ന് വയസുള്ള അമ്മ റോള്‍ വരെ ചെയ്തിട്ടുണ്ട്'', ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കവിത പറഞ്ഞു.

actress kavitha About her delivery girl LIFE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES