രജത് കപൂറിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് നടി ശോഭന. രണ്ടര ദശകത്തിന് ശേഷമുള്ള കൂടിക്കാഴ്ച എന്നാണ് ചിത്രത്തിനൊപ്പം നടി കുറിച്ചത്. അഗ്‌നിസാക്ഷിയിലെ ഉണ്ണിയും ദേവകിയും 26 വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിലാണ് ആരാധകര്‍.
മൈ അഗ്‌നിസാക്ഷി ബഡ്ഡി. രണ്ടര ദശകത്തിന് ശേഷമുള്ള കൂടിക്കാഴ്ചയല്ലേ?' രജത് കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭന ചോദിച്ചു. ലളിതാംബിക അന്തര്‍ജനത്തിന്റെ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷി 1999ല്‍ ആണ് റിലീസ് ചെയ്തത്.
നിരൂപക പ്രശംസ നേടിയതിനൊപ്പം നിരവധി ദേശിയ, സംസ്ഥാന പുരസ്‌കാരങ്ങളും അഗ്‌നിസാക്ഷി സിനിമയെ തേടിയെത്തി. ശോഭനയുടെ ഭര്‍ത്താവായ ഉണ്ണി നമ്പൂതിരിയായുള്ള രജിത് കപൂറിന്റെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചു.
പുരോഗമന ആശയങ്ങളും യഥാസ്ഥിതിക ചിന്തകളും തമ്മിലുള്ള സംഘര്‍ഷം ഇതിവൃത്തമാക്കി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയ അഗ്‌നിസാക്ഷി ഒന്‍പത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ആണ് സ്വന്തമാക്കിയത്. മലയാളത്തിലെ മികച്ച ഫീച്ചര്‍ ഫിലിം എന്ന ദേശിയ പുരസ്‌കാരവും അഗ്‌നിസാക്ഷിയെ തേടിയെത്തി.
എക്കാലത്തേയും പ്രിയപ്പെട്ട സിനിമ എന്ന് പറഞ്ഞാണ് ഇരുവരുടെയും ഫോട്ടോയ്ക്ക് കമന്റുകള്‍ വരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കണ്ട പടം. ചെറിയ ഓര്‍മയുണ്ട് എന്നാണ് മറ്റൊരാള്‍ കുറിച്ചത്