Latest News

വസ്ത്രധാരണത്തെയും എന്തിന് ചിരിയെ പോലും അപഹസിച്ചു; മോശം സ്ത്രീ ആണെന്ന തരത്തില്‍ പ്രചരിപ്പിച്ചു;പണം വാങ്ങി ഗൂഢാലോചന നടത്തി എന്നത് മുതല്‍ ഒരു സ്ത്രീയെ എങ്ങനെ എല്ലാം അപമാനിക്കാം അതെല്ലാം അവര്‍ ചെയ്തു;അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ഇടപെടലുകള്‍ ഉണ്ടായി; റിനി ആന്‍ ജോര്‍ജിന്റെ കുറിപ്പ് 

Malayalilife
 വസ്ത്രധാരണത്തെയും എന്തിന് ചിരിയെ പോലും അപഹസിച്ചു; മോശം സ്ത്രീ ആണെന്ന തരത്തില്‍ പ്രചരിപ്പിച്ചു;പണം വാങ്ങി ഗൂഢാലോചന നടത്തി എന്നത് മുതല്‍ ഒരു സ്ത്രീയെ എങ്ങനെ എല്ലാം അപമാനിക്കാം അതെല്ലാം അവര്‍ ചെയ്തു;അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ഇടപെടലുകള്‍ ഉണ്ടായി; റിനി ആന്‍ ജോര്‍ജിന്റെ കുറിപ്പ് 

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കുറിച്ചുളള ആരോപണത്തിന് ശേഷം തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടി റിനി ആന്‍ ജോര്‍ജ്. താന്‍ മോശം സ്ത്രീ ആണെന്നും പണം വാങ്ങി ആരോപണം ഉന്നയിച്ചതാണെന്നും അടക്കമുളള ആക്ഷേപങ്ങളാണ് തനിക്കെതിരെ ഉയര്‍ത്തുന്നതെന്ന് റിനി പറയുന്നു.

സ്ത്രയെന്ന നിലയില്‍ താന്‍ അതിജീവിതകള്‍ക്കുവേണ്ടി ഇനിയും നിലകൊളളുമെന്ന് നടി വ്യക്തമാക്കി. അതിന്റെ പേരില്‍ കൊല്ലാനാണ് തീരുമാനമെങ്കില്‍ മരിക്കാനും മടിയില്ലെന്നും റിനി ആന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 

റിനി ആന്‍ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഒരു യുവ നേതാവ് എനിക്ക് അശ്ലീല സന്ദേശം അയക്കുകയും ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ഞാന്‍ അത് നിരസിച്ചപ്പോള്‍ എന്നെ അപമാനിക്കുന്ന തരത്തില്‍ മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ഉണ്ടായി... ഇത് ഞാന്‍ ബന്ധപ്പെട്ട നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു എന്നാല്‍ അവിടെ നിന്ന് എനിക്ക് അവഗണന മാത്രമാണ് ലഭിച്ചത്... അത് എന്നെ ഒരുതരം ട്രോമയില്‍ കൊണ്ടെത്തിച്ചു... ഈ വേദന എന്നെ അലട്ടി കൊണ്ടേയിരുന്നു ഒടുവില്‍ എന്റെ ഒരു വ്യക്തിപരമായ അഭിമുഖത്തില്‍ ഈ വിഷമത്തെ കുറിച്ച് അറിയാതെ സൂചിപ്പിച്ചു... എന്നാല്‍ പോലും ആരുടെയും പേര് എടുത്തു പരാമര്‍ശിക്കുകയോ ഒരു പാര്‍ട്ടിയെ മോശമാക്കി പറയുകയോ ഒന്നും ഞാന്‍ ചെയ്തിട്ടില്ല...എന്നാല്‍ പിന്നീട് അത് വന്‍ വിവാദമായി മാറുകയായിരുന്നു... ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായി അത് പരിണമിച്ചു... ഏതോ ഓഡിയോ പുറത്തു വന്നതിന്റെ ഭാഗമായി ഒരു നേതാവിന് എതിരെ നടപടി എടുത്തു... അതിനെ തുടര്‍ന്ന് എന്നെ അനാവശ്യമായി ഇതില്‍ വലിച്ചിടുകയും സോഷ്യല്‍ മീഡിയയില്‍ ഇത് എന്റെ ഓഡിയോ ആണെന്ന തരത്തില്‍ വന്‍ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു... എന്റെ വസ്ത്രധാരണത്തെയും എന്തിന് എന്റെ ചിരിയെ പോലും അവര്‍ അപഹസിച്ചു.... ഞാന്‍ മോശം സ്ത്രീ ആണെന്ന തരത്തില്‍ പ്രചരിപ്പിച്ചു..

പണം വാങ്ങി ഗൂഢാലോചന നടത്തി എന്നത് മുതല്‍ ഒരു സ്ത്രീയെ എങ്ങനെ എല്ലാം അപമാനിക്കാം അതെല്ലാം അവര്‍ ചെയ്തു...എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ പല രീതിയില്‍ ഉള്ള ഇടപെടലുകള്‍ ഉണ്ടായി... എന്നാല്‍ ഇതുകൊണ്ടൊന്നും ഞാന്‍ തളരുന്നില്ല എന്ന് കണ്ടപ്പോള്‍ എന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി വായ അടപ്പിക്കാം എന്ന് കരുതുന്നവരോട് ഞാന്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഇനിയും അതിജീവിതകള്‍ക്ക് വേണ്ടി സംസാരിക്കും... അവര്‍ എന്റെ സഹോദരിമാരാണ്... അതിന്റെ പേരില്‍ കൊല്ലാന്‍ ആണ് തീരുമാനം എങ്കില്‍ മരിക്കാനും എനിക്ക് മടിയില്ല... അങ്ങനെ ഒന്നും എന്നെ ഭയപെടുത്താം എന്ന് കരുതണ്ട... ഓരോ വ്യക്തികള്‍ക്കും അവരവരുടെ തെറ്റുകള്‍ക്ക് കര്‍മഫലം ഉണ്ടാകുന്നതിന് എന്നെ പഴിച്ചിട്ടു കാര്യമില്ല... ആരും തകരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല അവര്‍ തിരുത്തപ്പെടണം എന്ന് തന്നെയാണ് എന്നത്തേയും എന്റെ നിലപാട്... 

Rini ann george threats

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES