താരദമ്പതികളായ ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്തും ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന പൂര്‍ണിമ ഫാഷന്‍ ഡിസൈനിംഗറായി തിളങ്ങി കൊണ്ടിരിക്കുകയാണ്. മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ദ്രജിത്തും സിനിമയില്‍ സജീവമാണ്. ഇരുവരെയും പോലെ ആരാധകാരേറെയുളള താരമാണ് മകള്‍ പ്രാര്‍ത്ഥനയും. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്നു തുടങ്ങുന്ന ഗാനമാണ് പ്രര്‍ത്ഥനയെ ശ്രദ്ധേയയാക്കിയത്. ഇപ്പോള്‍ ഇവരുടെ ഇളയ മകള്‍ നക്ഷത്ര ക്ലാസ്സിക്കല്‍ ഡാന്‍സിനും മുന്നില്‍ നില്‍ക്കുകയാണ്. അഭിനയം എന്നതിലുപരി മോഡലും ടെലിവിഷന്‍ അവതാരകയും ഡാന്‍സറും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമൊക്കെയാണ് പൂര്‍ണിമ. ഇതു മാത്രമല്ല മികച്ച ഒരു ഫാഷന്‍ ഡിസൈനറുമാണ് താരം.
പ്രാണ എന്ന ബ്രാന്‍ഡിലെ പൂര്‍ണിമയുടെ സംരംഭം മപ്രസിദ്ധമാണ്. പല വേദികളിലും അണിയാനായി താരങ്ങള്‍ തിരഞ്ഞെടുക്കുന്നത് പ്രാണയുടെ വസ്ത്രങ്ങളാണ്. സ്വന്തം കുടുംബത്തിനും പൂര്‍ണിമ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാറുണ്ട്. പലപ്പോഴളും പൂര്‍ണിമയുടെ മകള്‍ പ്രാര്‍ത്ഥന അമ്മ ഡിസൈന്‍ ചെയ്യുന്ന വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെടാണ്. പലപ്പോഴും മോഡേണ്‍ വേഷത്തിലാണ് പ്രാര്‍ത്ഥന പ്രത്യക്ഷപ്പെടാറ്. എന്നാലിപ്പോള്‍ പൂര്‍ണിമ ഡിസൈന്‍ ചെയ്ത ഹാഫ് സാരി അണിഞ്ഞുളള ചിത്രം പ്രാര്‍ത്ഥന പങ്കുവച്ചിരിക്കയാണ്. പച്ച നിറത്തിലെ പാവാടയും ബ്ലൗസ്സും സെറ്റിന്റെ സാരിയുമാണ് പ്രാര്‍ത്ഥന ധരിച്ചിരിക്കുന്നത്. പാവാടയുടെ അറ്റത്ത് ഗോള്‍ഡ് നിറവും ബ്ലൗസ്സില്‍ സെറ്റിന്റെ ഡിസൈനും ചേര്‍ത്തിട്ടുണ്ട്. പ്രാണയുടെ ഓണം കളക്ഷനായ ചെത്തി മഞ്ചാടി മോഡല്‍ സാരിയാണ് പ്രാര്‍ത്ഥന അണിഞ്ഞിരിക്കുന്നത്. വളരെ സിംപളും എന്നാല്‍ മനോഹരമായ സാരി ധരിച്ച പ്രര്‍ത്ഥനയുടെ ചിത്രം വൈറലാവുകയാണ്.
നൂറോളം ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച ഇന്ദ്രജിത്ത് മലയാളികളുടെ പ്രിയങ്കരനായ നടന്‍മാരില്‍ ഒരാളാണ്. താരപദവിയെക്കുറിച്ചോന്നും ചിന്തിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നുളള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പ്രളയ ബാധിത സമയത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും മാത്രമല്ല മക്കളും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. ഒരുകാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്ന പൂര്‍ണിമ പിന്നീട് ഒരിടവേള എടുത്ത ശേഷം അവതരണത്തിലൂടെ വീണ്ടും സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയായിരുന്നു.