Latest News

15 ലക്ഷം രൂപയുടെ പുത്തന്‍ ബൈക്ക് സ്വന്തമാക്കി ഇന്ദ്രജിത്ത്; വീഡിയോ കണ്ട് പൂര്‍ണിമയുടെ കമന്റ് 

Malayalilife
topbanner
 15 ലക്ഷം രൂപയുടെ പുത്തന്‍ ബൈക്ക് സ്വന്തമാക്കി ഇന്ദ്രജിത്ത്; വീഡിയോ കണ്ട് പൂര്‍ണിമയുടെ കമന്റ് 

ലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ. താരത്തിന്റെതായി ചില ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ഇതിനൊപ്പം തന്നെ പ്രാണ എന്ന ബോട്ടീക്കിലൂടെ  ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. സിനിമയില്‍ എന്ന പോലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇന്ദ്രജിത്തും കുടുംബവും സജീവമാണ്. ഇരുവരുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതരാണ്. തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ച് ഇരുവരും എത്താറുണ്ട്. ഇപ്പോള്‍ പുതിയ ബൈക്ക് എടുത്തതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.

നടന്‍ ഇന്ദ്രജിത്തിനും വണ്ടികളോടുള്ള പ്രിയം ഏവര്‍ക്കും അറിയാവുന്നതാണ്. സിനിമ പ്രേമം പോലെ വാഹനത്തിലും കമ്ബമുള്ള താരത്തിന്റെ ഗ്യാരേജിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ഇത്തവണ ഫോര്‍ വീലറല്ല, മറിച്ച് ഒരു കിടിലന്‍ സൂപ്പര്‍ ബൈക്കാണ് അദ്ദേഹത്തിന്റെ വാഹനശേഖരത്തില്‍ എത്തിയിരിക്കുന്നത്.

ട്രയംഫ് ടൈഗര്‍ 900 ജി ടി മോഡലാണ് ഇന്ദ്രജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. 15,04,785 രൂപയാണ് ഈ ബൈക്കിന്റെ വില. ഷോറൂമില്‍ നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു പോകുന്നതിന്റെ വീഡിയോ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുകാരായ കുഞ്ചാക്കോ ബോബനും വിജയ് യേശുദാസും യാത്രയ്ക്ക് തയ്യാറായി നില്‍ക്കുകയാണ്. ഷോറൂമില്‍ നിന്ന് വണ്ടി ഇറക്കിയേ ഉള്ളൂ നമുക്ക് വിട്ടാലോ എന്നാണ് ഇന്ദ്രജിത്ത് ഇരുവരോടും ചോദിക്കുന്നുമുണ്ട്. വീഡിയോയക്ക് രസകരമായ കമന്റാണ് പൂര്‍ണിമ നല്‍കിയത്. ആഹാ എനിക്ക് ഇരിക്കാന്‍ ബാക്കില്‍ സോഫയൊക്കെ ഉണ്ടല്ലോ എന്നായിരുന്നു താരപത്‌നിയുടെ കമന്റ്. 


 

Read more topics: # indrajith,# new bike
indrajith new bike

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES