Latest News

ഇന്ദ്രജിത്തിന്റെ ജന്മദിനത്തിന് വ്യത്യസ്തമായ ഹോബി വെളിപ്പെടുത്തി പൂര്‍ണിമ; ആശംസകളുമായി സുഹൃത്തുക്കളും

Malayalilife
 ഇന്ദ്രജിത്തിന്റെ ജന്മദിനത്തിന് വ്യത്യസ്തമായ ഹോബി വെളിപ്പെടുത്തി പൂര്‍ണിമ; ആശംസകളുമായി സുഹൃത്തുക്കളും

ലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ. താരത്തിന്റെതായി ചില ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ഇതിനൊപ്പം തന്നെ പ്രാണ എന്ന ബോട്ടീക്കിലൂടെ  ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. സിനിമയില്‍ എന്ന പോലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇന്ദ്രജിത്തും കുടുംബവും സജീവമാണ്. 

ഇരുവരുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതരാണ്. നീണ്ട പ്രണയത്തിന് ശേഷമാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ഒന്നിച്ചത്. കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങളുടെ 18ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഡിസംബര്‍ ഇവര്‍ക്ക് ആഘോഷങ്ങളുടെ മാസമാണ്. പൂര്‍ണിമയുടെ പിറന്നാള്‍ ,അനുജത്തി പ്രിയയുടെ പിറന്നാള്‍, പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും വിവാഹവാര്‍ഷികം എല്ലാം ഡിസംബറിലാണ്.

ഇന്ന് 41 വയസ്സായിരിക്കയാണ് ഇന്ദ്രജിത്തിന്. മകള്‍ പ്രാര്‍ത്ഥനയും സഹോദരന്‍ പൃഥ്വിരാജും സുപ്രിയയുമൊക്കെ താരത്തിന് പിറന്നാള്‍ ആശംസിച്ച് എത്തിയിട്ടുണ്ട്. നടന്‍ ഇന്ദ്രജിത്ത് സുകുമാരന്റെ ഏറ്റവും വലിയ ഒരു ഹോബിയെ കുറിച്ചുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വെറുതെയിരിക്കുമ്പോള്‍ കൂടുതലും ആനിമല്‍ വീഡിയോസ് കാണാനാണ് താരത്തിന് ഇഷ്ടം. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയും അവതാരികയും ഫാഷന്‍ ഡിസൈനറുമെല്ലാമായ പൂര്‍ണിമയാണ് ഭര്‍ത്താവിനെ കുറിച്ചുള്ള ഈ കൗതുകകരമായ കാര്യം ഒരു വീഡിയോയുടെ രൂപത്തില്‍ പങ്കുവച്ചിരിക്കുന്നത്.

വീട്ടില്‍ ഇരുന്ന് ഫോണില്‍ ആനിമല്‍ ഗെയിം രസിച്ച് കാണുന്ന ഇന്ദ്രജിത്തിനെയാണ് വീഡിയോയില്‍ കാണാനാവുക. പലപ്പോഴായി ഷൂട്ട് ചെയ്ത വീഡിയോകളുടെ കൊളാഷ് ആണിത്. ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പൂര്‍ണിമ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് ജന്മദിനാശംസകള്‍ എന്നാണ് പൂര്‍ണിമ കുറിച്ചത്.

Read more topics: # indrajith,# celebrates,# his 41st birthday
indrajith celebrates his 41st birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES