Latest News

ഞാനാ ചതുരം ഒന്ന് വരച്ചു നോക്കി; അത് ചെന്നവസാനിക്കുന്നത് സുകുവേട്ടനിലേക്ക്; പൃഥിയുടെ ഏറ്റവും വലിയ ഭാഗ്യം ഒരു നടനായതിലല്ല; മനസ്സു തുറന്ന് മല്ലിക സുകുമാരന്‍

Malayalilife
 ഞാനാ  ചതുരം ഒന്ന് വരച്ചു നോക്കി; അത് ചെന്നവസാനിക്കുന്നത് സുകുവേട്ടനിലേക്ക്; പൃഥിയുടെ ഏറ്റവും വലിയ ഭാഗ്യം ഒരു നടനായതിലല്ല; മനസ്സു തുറന്ന് മല്ലിക സുകുമാരന്‍

ലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്. അച്ഛനും അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛന്‍ സുകുമാരന്റെ  വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു.  ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ആഷിഖ് അബു ചിത്രമായ വൈറ്‌സിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോള്‍ സംവിധായകന്റെ കുപ്പായത്തിലും എത്തിയിരിക്കയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ഇന്ദ്രജിത്തും ശ്രദ്ധേയ  കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിക്കാനുളള തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. തന്റെ രണ്ടുമക്കളെക്കുറിച്ചും ഏറെ അഭിമാനം ഉളള ആളാണ് മല്ലിക സുകുമാരന്‍.

മല്ലിക പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ മകന്‍ പൃഥ്വിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ് ലൂസിഫര്‍ എന്ന ചിത്രം എന്ന് മല്ലിക സുകുമാരന്‍ പറയുന്നു. മോഹന്‍ലാല്‍ എന്ന നടനെ വെച്ച് തന്റെ ആദ്യ ചിത്രം ഒരുക്കാന്‍ പ്രിഥ്വിക്ക് സാധിച്ചതാണ് അതിനു കാരണം എന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. എന്റെ മകന്‍ സംവിധാനം ചെയുന്നു എന്നറിഞ്ഞപ്പോള്‍ അതിലെ നായകന്‍ എന്റെ ലാലു. ഇതിലും വലിയ തുടക്കം എന്റെ മകന് എവിടെ കിട്ടും. ഞാനാ ചതുരം ഒന്ന് വരച്ചു നോക്കി, ആന്റണിയില്‍ നിന്നും ലാലുവിലേക്കു, ലാലുവില്‍ നിന്നും മുരളിയിലേക്കു മുരളിയില്‍ നിന്നും പൃഥിയിലേക്ക്, അത് ചെന്നവസാനിക്കുന്നതു സുകുവേട്ടനിലേക്കും. ലാലുവിനോടുള്ള സ്‌നേഹം എന്റെ മോന് കൊടുത്ത അനുഗ്രഹമായി കാണുന്നു, പൃഥ്വിയുടെ ഏറ്റവും വലിയ ഭാഗ്യം ഒരു നടന്‍ ആയതിലേറെ ഒരു സംവിധായകനായതിലാണെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ ആദ്യ 200 കോടി ചിത്രം എന്ന തലയെടുപ്പോടെ നില്‍ക്കുകയാണ്  പൃഥ്വിരാജ്. കഴിഞ്ഞ ദിവസം ലൂസിഫറിന്റെ ആഘോഷങ്ങളുടെ ഭാഗമായി വേദിയില്‍ നില്‍ക്കുന്ന പൃഥ്വിയുടെയും ഇന്ദ്രജിത്തിന്റെയും ചിത്രങ്ങള്‍ മല്ലിക പങ്കുവച്ചിരുന്നു. മോഹന്‍ലാലിന്റെയും മകന്‍ പൃഥ്വിരാജിന്റെയും നടുക്ക് നില്‍ക്കുന്ന തന്റെ ചിത്രവും അവാര്‍ഡ് കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും ചിത്രവും താരം പങ്കുവച്ചിരുന്നു. എന്റെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന വാക്കുകളോടൊയാണ് മല്ലിക ചിത്രം പങ്കുവച്ചത്.

mallika sukumaran on lucifer celebrations

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES