Latest News

വിനായകനെ നായകനാക്കി 'പോത്ത് ' എന്ന ലിജോ ചിത്രത്തിൽ അവ്യക്തത

സ്വന്തം ലേഖകൻ
വിനായകനെ നായകനാക്കി 'പോത്ത് ' എന്ന ലിജോ ചിത്രത്തിൽ അവ്യക്തത

കൊച്ചി: മലയാള സിനിമയിൽ വ്യത്യസ്ഥതയുടെ അനുഭവം സമ്മാനിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ എന്നീ ഹിറ്റ് ചത്രങ്ങൾക്ക് ശേഷം ജെല്ലിക്കെട്ട് എന്ന സിനിമയുമായി എത്തുകയാണ് അദ്ദേഹം. ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമത്തിലൂടെ ലിജോ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ആന്റണി വർഗീസ് ചിത്രത്തിൽ നായകനാകുമെന്നാണ് റിപ്പോർട്ട്. മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് പുറത്ത് വിട്ടിട്ടില്ല. 

ആർ. ജയകുമാർ, എസ് ഹരീഷ് എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ദീപു ജോസഫ് എഡിറ്റിങ് നിർവഹിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. നടൻ വിനായകനെ നായകനാക്കി ലിജോയുടെ സംവിധാനത്തിൽ പോത്ത് എന്ന ചിത്രം പുറത്ത് വരുമെന്ന് നേരത്തെ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ ഈ ചിത്രം തന്നെയാണോ ജെല്ലിക്കെട്ട് എന്ന സംശയത്തിലാണ് പ്രേക്ഷകർ. സിനിമയിൽ വിനായകൻ അഭിനയിക്കുന്നുണ്ടോ എന്ന് പോലും സൂചനകൾ ലഭിച്ചിട്ടില്ല.

തമിഴ്‌നാട്ടിലെ ആഘോഷമായ ജെല്ലിക്കെട്ടിനെ ഓർമ്മിപ്പിക്കും വിധം കാളയുടെ കാർട്ടൂൺ ചിത്രം വച്ചാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്ഥമായ ശൈലിയിലൂടെ സിനിമയൊരുക്കി പ്രേക്ഷക സ്വീകാര്യത നേടിയ ലിജോയുടെ അടുത്ത ചിത്രമായ ജെല്ലിക്കെട്ടും ആരാധകർക്ക് പ്രതീക്ഷ നൽകി കഴിഞ്ഞു. സിനിമയുടെ ഷൂട്ടിങ് തമിഴ്‌നാട്ടിലാകുമെന്നാണ് സൂചന.

poth movie by lijo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES