Latest News

വാലിബനാകാന്‍ മോഹന്‍ലാല്‍ രാജസ്ഥാനില്‍; ലിജോ ജോസ് പെല്ലിശേരി ചിത്രത്തിനായി നടന്‍ ജോധ്പൂര്‍ വിമാനത്താവളത്തിലെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; ഇന്ന് ചിത്രീകരണം ആരംഭിക്കും

Malayalilife
 വാലിബനാകാന്‍ മോഹന്‍ലാല്‍ രാജസ്ഥാനില്‍; ലിജോ ജോസ് പെല്ലിശേരി ചിത്രത്തിനായി നടന്‍ ജോധ്പൂര്‍ വിമാനത്താവളത്തിലെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; ഇന്ന് ചിത്രീകരണം ആരംഭിക്കും

ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ 'മലൈക്കോട്ടൈ വാലിബന്‍' ഇന്ന് ചിത്രീകരണം ആരംഭിക്കുകയാണ്. രാജസ്ഥാനില്‍ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ജോധ്പൂരില്‍ എത്തിയിട്ടുണ്ട്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള നടന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ഗായകന്‍ ഗുരു രന്‍ദാവയാണ് മോഹന്‍ലാലുമൊന്നിച്ചുള്ള ഫ്‌ലൈറ്റില്‍ നിന്നുള്ള സെല്‍ഫി പങ്കുവെച്ചത്. ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അണിയറ പ്രവര്‍ത്തകര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. 

രാജസ്ഥാനിലെ ജയ്‌സാല്‍ മീറില്‍ ആണ് ചിത്രീകരണം ആരംഭിക്കുക.മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ഗുസ്തിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി കൂറ്റന്‍ സെറ്റ് സജ്ജമായിട്ടുണ്ട്. ഒറ്റ ഷെഡ്യൂളില്‍ 90 ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്. 

മറാത്ത നടി സൊണാലി കുല്‍കര്‍ണി, ഹരീഷ് പേരടി, ബോളിവുഡ് താരം വിദ്യുത് ജംവാള്‍ ഉള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്നു. ആക്ഷന് പ്രാധാന്യം നല്‍കുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അധികം പുറത്ത് വിട്ടിട്ടില്ല. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്.

അതുപോലെ കമല്‍ ഹാസനും സിനിമയുടെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. ലിജോ ചിത്രത്തില്‍ കമല്‍ ഹാസന്‍ ഏറെ പ്രാധാന്യമുള്ള അതിഥി വേഷത്തിലാകുമെത്തുക. നേരത്തെ 'ഉന്നൈ പോലൊരുവന്‍' എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി ഒന്നിക്കുമോ എന്ന ആവേശത്തിലാണ് ആരാധകര്‍.

ലിജോയുടെ ആമേന് രചന നിര്‍വഹിച്ച പി.എസ് റഫീക്ക് ആണ് തിരക്കഥ.
മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സംഗീതം പ്രശാന്ത് പിള്ള. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

mohanlal malaikottai valiban in rajasthan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES