Latest News

പേരക്കുട്ടികൾക്ക് മുമ്പേ ടാറ്റു കുത്തി; സാസ്സി മാം മാത്രമല്ല സാസ്സി ഗ്രാന്‍ഡ് മാം കൂടിയാണ്; അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്

Malayalilife
പേരക്കുട്ടികൾക്ക് മുമ്പേ ടാറ്റു കുത്തി; സാസ്സി മാം മാത്രമല്ല സാസ്സി ഗ്രാന്‍ഡ് മാം കൂടിയാണ്; അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന്  പൂര്‍ണിമ ഇന്ദ്രജിത്ത്

മലയാള സിനിമയുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ്  നടി പൂർണിമയുടെത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്.  മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമയുടെ   പ്രാണ എന്ന പേരിലുള്ള വാസ്ത സ്ഥാപനം ശ്രദ്ധ നേടുകയും ചെയ്‌തു. എന്നാൽ ഇന്നലെ പൂർണിമയുടെ അമ്മയ്ക്ക് പിറന്നാൾ ദിനമായിരുന്നു. പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ആശംസ അറിയിച്ചു കൊണ്ട് നടി പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

തങ്ങള്‍ മാത്രമല്ല മമ്മിയും സൂപ്പര്‍ കൂളാണ് എന്നാണ് പൂര്‍ണിമ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.  അമ്മ 68ാം വയസില്‍ ടാറ്റൂ ചെയ്ത വിശേഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പേരക്കുട്ടികള്‍ ടാറ്റൂ ചെയ്യുന്നതിന് മുന്‍പേ മുത്തശ്ശി പച്ചകുത്തി. കാരണം സാസ്സി മാം മാത്രമല്ല സാസി ഗ്രാന്‍ഡ് മാം കൂടിയാണ് അമ്മയെന്നാണ് പൂര്‍ണിമ കുറിച്ചത്. അമ്മയുടെ കയ്യില്‍ നക്ഷത്രത്തെ ടൂറ്റൂ ചെയ്തിരിക്കുന്നതിന്റെ ചിത്രവും താരം സമൂഹമാധ്യമങ്ങളിലൂടെ  പങ്കുവെച്ചിട്ടുണ്ട്.

 പൂർണിമയുടേയും  സഹോദരി പ്രിയയുടേയും മാതാപിതാക്കൾ മോഹൻ, ശാന്തി എന്നിവരാണ്. നല്ലൊരു നർത്തകി കൂടിയാണ് പൂർണിമയുടെ അമ്മയായ ശാന്തി.  അമ്മയെ ചേർത്തുപിടിച്ചു പൂർണിമയും പ്രിയയും നിൽക്കുന്ന ചിത്രങ്ങളും പൂർണി സമൂഹമാധ്യമങ്ങളിൽ  പങ്കുവെച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ  പൂർണിമ അമ്മയുടെ കൈയ്യിൽ നക്ഷത്രങ്ങൾ ടാറ്റു ചെയ്തിരിക്കുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് താഴെ അമല പോൾ, ഗീതു മോഹൻദാസ്, രഞ്ജിനി ഹരിദാസ്, ശ്രുതി മേനോൻ തുടങ്ങി നിരവധി താരങ്ങൾ ആശംസകൾ അറിയിച്ച് എത്തുകയും ചെയ്തു.

Read more topics: # poornima indrajith,# mother birthday
poornima indrajith mother birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES