മലയാളികളുടെ പ്രിയ നായികയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പൂര്‍ണിമ നല്ല അമ്മയും ഭാര്യയും എന്ന നിലയില്‍ മാത്രമല്ല, മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും തിളങ്ങി നില്‍ക്കുകയാണ്. പ്രാണ എന്ന തന്റെ ബുട്ടീക്കുമായി തിരക്കിയിലായ നടി സോഷ്യല്‍മീഡിയയിലും സജീവമാണ്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പൂര്‍ണിമയുടെ അനുജത്തി പ്രിയാ മോഹന്റെ മകന്‍ വാര്‍ധാന്റെ ഒന്നാം പിറന്നാള്‍. അക്വീ ഗ്രീന്‍ തീമില്‍ ഒരുക്കിയ പിറന്നാള്‍ ആഘോഷചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. പൂര്‍ണിമയുടെയും മക്കളുടെയും വസ്ത്രങ്ങളും ഏറെ ശ്രദ്ധനേടി. പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരുന്നു മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ധരിച്ചത്. ഇപ്പോള്‍ പിറന്നാള്‍ ആഘോഷചടങ്ങില്‍ താന്‍ ധരിച്ച സാരിയുടെ രഹസ്യം നടി പൂര്‍ണിമ പങ്കുവച്ചതാണ് വൈറലായി മാറുന്നത്.
അക്വാ ഗ്രീന്‍ കളറിനോടൊപ്പം സില്‍വര്‍ ബോര്‍ഡര്‍ ചേര്‍ന്ന അതിമനോഹരമായ സാരിയിലാണ് പിറന്നാള്‍ ചടങ്ങില്‍ പൂര്‍ണിമ എത്തിയത്. ഇപ്പോഴിതാ സാരിയേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ വസ്ത്രശേഖരണത്തിലെ ഏറ്റവും പ്രിയപ്പെട്ട സാരികളില ഒന്നാണ് പൂര്‍ണിമയ്ക്കിത്. അതിന് ഒരു പ്രത്യേക കാരണവുമുണ്ട്. പൂര്‍ണിമ തന്റെ ആദ്യ ശമ്പളത്തില്‍ നിന്ന് സ്വന്തമാക്കിയ സാരിയാണ് ഇത്.
ലവ് അറ്റ് ഫസ്റ്റ് സൈറ്റ്, 20 വര്‍ഷം മുന്‍പ് ഈ സാരി കണ്ടപ്പോള്‍ എനിക്ക് ശരിക്കും ഇങ്ങനെ തന്നെയാണ് തോന്നിയത്. എന്റെ ശമ്പളം ഉപയോഗിച്ച് ഞാന്‍ വാങ്ങിയ ആദ്യത്തെ സാരിയാണ് ഇത് എന്ന് നിരവധി ചിത്രങ്ങള്‍ക്കൊപ്പം പൂര്‍ണിമ തന്റെ സോഷ്യല മീഡിയ പേജുകളിലൂടെ പങ്കുവച്ചു. ഇതിനോടകം ഒരുപാടുപേര്‍ തന്റെ ഈ സാരിയുടെ ആരാധകരായിട്ടുണ്ടെന്നും താരം കുറിക്കുന്നു. നിരവധിപേരും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.
ഇതൊടൊപ്പം അനിയത്തി പ്രിയാ മോഹന് പിറന്നാള്‍ ആശംസിക്കുകയും നടി ചെയ്തിട്ടുണ്ട്. ഇന്നാണ് പ്രിയയുടെ പിറന്നാള്‍. നീ എന്റെ ജീവിതത്തിലെ ഭാഗ്യമാണെന്നുംം എല്ലാ നന്‍മകളും നേരുന്നു എന്നുമാണ് പൂര്‍ണിമ കുറിച്ചത്.