മലയാളി സിനിമാ രംഗത്ത് സ്വഭാവനടികളില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് സേതുലക്ഷ്മി അമ്മ. സീരിയലുകളിലും സിനിമകളിലും കോമഡി ഷോകളിലും സജീവമായി വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ള നടിയുമാണ് സേതുലക്ഷമി അമ്മ. തന്റെ മകന്‍ തീരവേദനയ്ക്ക സഹായം അഭ്യര്‍ത്ഥിച്ചാണ് അമ്മ രംഗത്തെത്തിയത്. സ്മാര്‍ട്ട് പിക്‌സ് മീഡിയയിലൂടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ലൈവിലെത്തിയാണ് അമ്മ സഹായം യാചിച്ചിരിക്കുന്നത്.
രണ്ടു കിഡ്നിയും തകരാറിലായ സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായാണ് സേതു ലക്ഷ്മി അമ്മ ലൈവിലെത്തിയത്. ഈ അപേക്ഷ നിങ്ങളുടെയെല്ലാം ഹൃദയത്തിലേറ്റി പരമാവധി സഹായിക്കണമെന്നാണ് സേതു ലക്ഷ്മി അമ്മ വീഡിയോയില്‍ പറയുന്നത്.
'മോന്റെ വൃക്കകള്‍ രണ്ടും പോയിട്ട് പത്ത് വര്‍ഷമായി. അവന്റെ ഭാര്യയ്ക്ക് ജോലിയില്ല. അവന് ജോലി ചെയ്യാനാകില്ല. . പത്തു വര്‍ഷം കഴിഞ്ഞു ഇപ്പോള്‍. ഞാന്‍ വിചാരിച്ചിട്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. വല്ലാത്ത അവസ്ഥയാണ്. വൃക്ക മാറ്റിവയ്ക്കണം അതേ വഴിയുള്ളൂ. കരമന പി.ആര്‍.എസ് ആശുപത്രിയിലാണ് അവന്റെ ചികിത്സ നടക്കുന്നത്. രണ്ടു ദിവസത്തിലൊരിക്കല്‍ അവന് ഡയാലിസിസ് ചെയ്യണം. രക്തം മാറ്റണം. പിന്നെ അവന്റെ കാലിനൊക്കെ ബലക്കുറവായിത്തുടങ്ങി. അതിന് ഒരു ഡയാലിസിസിന്റെ കൂടെ 6500 രൂപയോളം വരുന്ന ഇഞ്ചക്ഷന്‍ എടുക്കണം. ഡയാലിസിസിന് 1200 രൂപയാണ്, രക്തത്തിന് 900 രൂപ. പിന്നെ ഗുളികകള്‍ ഉണ്ട്. അതിനെല്ലാം പുറമേ വീട്ടുച്ചെലവും കുട്ടികളുടെ കാര്യങ്ങളും എല്ലാത്തിനും കൂടി എനിക്ക് കിട്ടുന്നത് കൊണ്ട് തികയുന്നില്ല. വൃക്ക മാറ്റിവയ്ക്കണമെങ്കില്‍ ഒരുപാട് പൈസയാകും. അവന്റെ ബ്ലഡ് ഗ്രൂപ്പ് ഒ പോസറ്റീവ് ആണ്.
രണ്ട് കുഞ്ഞുങ്ങളാണ് അവന്. മൂത്തകുട്ടിക്ക് പതിമൂന്ന് വയസേ ആയിട്ടുള്ളൂ രണ്ടാമത്തേതിന് പന്ത്രണ്ടും. വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ മുതല്‍ അവന് മരിച്ചുപോകുമോ എന്ന ഭയമാണ്. അവന് ജീവിക്കണമെന്ന് വലിയ ആഗ്രഹമാണ്. 'അമ്മേ ഒരഞ്ച് വര്‍ഷം കൂടിയെങ്കിലും എനിക്ക് ജീവിക്കണം. എന്റെ മോന് ഒരു പതിനെട്ട് വയസെങ്കിലും ആയിരുന്നെങ്കില്‍ എനിക്ക് സങ്കടമില്ലായിരുന്നു' എന്നാണ് അവന്‍ പറയുന്നത്. ഞാന്‍ എനിക്ക് കിട്ടുന്നതെല്ലാം എടുത്താണ് ചികിത്സിക്കുന്നത്.താരസംഘടനയായ എ.എം.എം.എയില്‍ എനിക്ക് അംഗത്വം ഉണ്ട്. അവരെ അറിയിച്ചിട്ടുണ്ട്. ഇനി ഒന്നുകൂടി സൂചിപ്പിക്കണം. ഇടവേള ബാബു സാറിനോട് പറയാനിരിക്കുകയാണ്. എല്ലാവരും സഹായിക്കണം. അതിനെല്ലാം പുറമേ അവന് വേണ്ടി പ്രാര്‍ഥിക്കണം'.
ഇപ്പോള്‍ സീരിയലുകളില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ഓപ്പറേഷനു വേണ്ട തുക കണ്ടെത്താന്‍ തനിക്കാവില്ലെന്നാണ് അവര്‍ പറയുന്നത്. നിങ്ങളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവര്‍ കരഞ്ഞു പറയുന്നു.
സേതുലക്ഷ്മി ഫോണ്‍ നമ്പര്‍ : 9567621177
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- തൈക്കാട് ശാഖ