Latest News

ശ്രീനാഥ് ഭാസിയുടെ ആദ്യ ആക്ഷന്‍ ചിത്രം പൊങ്കാല ഒക്ടോബര്‍ മുപ്പത്തിയൊന്നിന് തിയേറ്ററുകളില്‍ 

Malayalilife
 ശ്രീനാഥ് ഭാസിയുടെ ആദ്യ ആക്ഷന്‍ ചിത്രം പൊങ്കാല ഒക്ടോബര്‍ മുപ്പത്തിയൊന്നിന് തിയേറ്ററുകളില്‍ 

ഏ.ബി. ബിനില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൊങ്കാലഎന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ മാത്രം ഒക്ടോബര്‍ മുപ്പത്തിയൊത്തിന് പ്രദര്‍ശനത്തിന്നെത്തുന്നു.ഹാര്‍ബറിന്റെ |പശ്ചാത്തലത്തിലൂടെ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിന്റെ കഥ മുഴുനീള ത്രില്ലര്‍ആക്ഷന്‍, ജോണറില്‍അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ശ്രീനാഥ് ഭാസി നായകനാകുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ആദ്യ ആക്ഷന്‍ ചിത്രം കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുതിയ ഇമേജ് നല്‍കുന്ന ചിത്രം കൂടിയായിരിക്കുമിത്.ഗ്ലോബല്‍ പിക്‌ചേര്‍സ്  എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ദീപു ബോസ്, അനില്‍ പിള്ള എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ബാബുരാജ്, യാമി സോന. അലന്‍സിയര്‍,സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, സൂര്യാകൃഷ്, മാര്‍ട്ടിന്‍മുരുകന്‍,സമ്പത്ത് റാം . രേണു സുന്ദര്‍, ജീമോന്‍ ജോര്‍ജ്, സ്മിനു സിജോ, ശാന്തകുമാരി, ഇന്ദ്രജിത്ജഗജിത് എന്നിവരും പ്രധാന താരങ്ങളാണ്.സംഗീതം - രഞ്ജിന്‍ രാജ്.
ഛായാഗ്രഹണം - ജാക്‌സണ്‍ ജോണ്‍സണ്‍.
എഡിറ്റിംഗ്- കപില്‍ കൃഷ്ണ.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സെവന്‍ ആര്‍ട്‌സ് മോഹന്‍.
വാഴൂര്‍ ജോസ്.

Read more topics: # പൊങ്കാല
pongala malayalam movie release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES