Latest News

ഇത് താന്‍ തമിള്‍ റോക്കേഴ്‌സ് ഡാ...! റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പേട്ടയും വിശ്വാസവും ഇന്റര്‍നെറ്റില്‍...!

Malayalilife
topbanner
 ഇത് താന്‍ തമിള്‍ റോക്കേഴ്‌സ് ഡാ...! റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പേട്ടയും വിശ്വാസവും ഇന്റര്‍നെറ്റില്‍...!

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും ഇന്റര്‍നെറ്റില്‍. പൊങ്കല്‍ റിലീസായി തീയേറ്ററുകളില്‍ എത്തിയ ചിത്രം മണിക്കൂറുകള്‍ക്കകമാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. രണ്ട ചിത്രങ്ങളും മികച്ച പ്രതികരണമോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് സിനിമയുെട വ്യജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

വമ്പന്‍ വരവേല്‍പ്പാണ് തമിഴ്‌നാട്ടില്‍ രണ്ട് ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. തമിള്‍ റോക്കേഴ്‌സ് ആണ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. ഇതിന് മുമ്പ തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ തുടര്‍ച്ചയായി പുറത്തിറങ്ങുന്നത് തടയാന്‍ മദ്രാസ് ഹൈക്കോടതി 12,000 വെബ്‌സൈറ്റുകള്‍ റദ്ദു ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഇതിനെയും മറികടന്നാണ് റിലീസ് ദിനത്തില്‍ തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ സിനിമകളുടെ വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നത് സിനിമാ മേഖലയെ തന്നെ തളര്‍ത്തിയിരിക്കുകയാണ്.

Read more topics: # petta,# vishwasam,# tamil rockers,# internet uploaded
petta,vishwasam,tamil rockers,internet uploaded

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES