Latest News

സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളുടെ റിലീസ്.....! ആഘോഷ പരിപാടികള്‍ക്കിടെ തമിഴ്‌നാട്ടില്‍ രജനീകാന്ത് അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം...!

Malayalilife
സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളുടെ റിലീസ്.....! ആഘോഷ പരിപാടികള്‍ക്കിടെ തമിഴ്‌നാട്ടില്‍ രജനീകാന്ത് അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം...!

കേരളത്തിലെ പോലെയല്ല തമിഴ്‌നാട്ടില്‍ സിനിമാതാരങ്ങളോട് അവിടുത്തെ ജനങ്ങളുടെ ആരാധന.ദൈവങ്ങളെ പോലെ കണ്ട് അവര്‍ക്ക് വേണ്ടി മരിക്കാനും തയ്യാറാണ് തമിഴ്മക്കള്‍. ഇന്ന് റിലീസ് ചെയ്ത് രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ് പേട്ടയും വിശ്വാസവും. തലൈവ രജനീകാന്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും തകര്‍പ്പന്‍ ആരവങ്ങളോടും ആഘോഷങ്ങളോടും കൂടെയാണ് ആരാധകര്‍ തീയേറ്ററുകളില്‍ സ്വീകരിച്ചത്.

ഇതിനിടെയാണ് ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തമിഴ്നാട്ടിലെ വെല്ലൂരിലാണ് രജനീകാന്ത് അജിത് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം നടന്നത് രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.  പുലര്‍ച്ചെ നടന്ന പ്രദര്‍ശനശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

അതിനിടെ, അജിത് ചിത്രമായ വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. 45 വയസുകാരന്‍ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read more topics: # petta,# vishwasam,# release,# fans,# attack in theatre
petta,vishwasam,release,fans,attack in theatre

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES