Latest News

തലൈവയും തലയും ഇഞ്ചോടിഞ്ച് പോരാട്ടം...! നാലു ദിവസം കൊണ്ട് നൂറു കോടി ക്ലബിലെത്തിയ സ്റ്റൈല്‍ മന്നന്റെ പേട്ടയെ തോല്‍പ്പിക്കാനിാകില്ലെന്ന് ആരാധകര്‍...!

Malayalilife
തലൈവയും തലയും ഇഞ്ചോടിഞ്ച് പോരാട്ടം...! നാലു ദിവസം കൊണ്ട് നൂറു കോടി ക്ലബിലെത്തിയ സ്റ്റൈല്‍ മന്നന്റെ പേട്ടയെ തോല്‍പ്പിക്കാനിാകില്ലെന്ന് ആരാധകര്‍...!

പൊങ്കല്‍ റിലീസിനെത്തിയ രണ്ട് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ് രജനീകാന്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ചിത്രങ്ങളും തമ്മില്‍.  കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'പേട്ട'യും സിരുത്തൈ ശിവ ചിത്രം 'വിശ്വാസ'വും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍  ബോക്‌സ്ഓഫീസില്‍ ഏത് ചിത്രമാണ് മുന്നിലെന്നാണ് ആരാധകരുടെയും ചര്‍ച്ചാ വിഷയം. 

പൊങ്കലിന് മുന്നോടിയായി റിലീസിനെത്തിയ പേട്ട രജനികാന്ത് ആരാധകരെ ത്രസിപ്പിക്കുന്ന ചിത്രമായിരുന്നു. തമിഴ് മക്കളുടെ സ്റ്റൈല്‍ മന്നനെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍. റീലീസ് കഴിഞ്ഞ് നാലാം ദിവസം കൊണ്ട നൂറു കോടി ക്ലബില്‍ എത്തിയിരിക്കുകയാണ് ചിത്രം. 

ആഗോള ബോക്സോഫീസില്‍ 100 കോടിയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയ ് പേട്ട നാല് ദിവസം കൊണ്ടാണ് ഈ നേട്ടത്തിലെത്തിയത്. അതേ സമയം അജിത്തിന്റെ വിശ്വാസം അഞ്ചാം ദിവസമാണ് ഈ നേട്ടത്തിലെത്തിയത്. നാല് ദിവസം കൊണ്ട് പേട്ട 111.35 കോടി നേടിയപ്പോള്‍ വിശ്വാസത്തിന് ലഭിച്ചത് 97.50 കോടിയായിരുന്നു. രണ്ട് സിനിമകളും തമ്മില്‍ ബോക്സോഫീസില്‍ പൊരിഞ്ഞ യുദ്ധമാണ് നടക്കുന്നതെങ്കിലും തലൈവരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മച്ചിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ, തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. റിലീസിനെത്തിയത് മുതല്‍ തമിഴ്നാടും കേരളവുമടക്കമുള്ള സെന്ററുകളില്‍ വമ്ബന്‍ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്.

Read more topics: # petta,# 100 crore club,# rajnikanth
petta,100 crore club,rajnikanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക