Latest News

ഷീലാമ്മ ഉണ്ടാകുമെന്ന് അറിയുമ്പോഴെല്ലാം ഭംഗിയായി വസ്ത്രം ധരിക്കാനും ഒരുങ്ങാനും ശ്രദ്ധിക്കാറുണ്ട്; ആവശ്യമുള്ളവരെ സഹായിക്കുന്നത് തുടരാനുള്ള ആവേശവും നിശ്ചയദാര്‍ഢ്യവും അവരോടുള്ള ബഹുമാനവും ആദരവും വര്‍ദ്ധിപ്പിക്കുന്നു; ഷീലക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിപ്പുമായി ലിസ്സി 

Malayalilife
 ഷീലാമ്മ ഉണ്ടാകുമെന്ന് അറിയുമ്പോഴെല്ലാം ഭംഗിയായി വസ്ത്രം ധരിക്കാനും ഒരുങ്ങാനും ശ്രദ്ധിക്കാറുണ്ട്; ആവശ്യമുള്ളവരെ സഹായിക്കുന്നത് തുടരാനുള്ള ആവേശവും നിശ്ചയദാര്‍ഢ്യവും അവരോടുള്ള ബഹുമാനവും ആദരവും വര്‍ദ്ധിപ്പിക്കുന്നു; ഷീലക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിപ്പുമായി ലിസ്സി 

ആറ് പതിറ്റാണ്ടിലധികം മലയാള-തമിഴ് സിനിമാ മേഖലകളില്‍ തന്റേതായ ഇടംനിലനിര്‍ത്തിയ ഷീല പൊതുവേദികളിലും മറ്റും ഇപ്പോഴും സജീവമാണ്. 
ഇപ്പോഴിതാ ഷീലയെ കണ്ടുമുട്ടിയ സന്തോഷം പങ്കിടുകയാണ് മലയാളികളുടെ പ്രിയതാരമായിരുന്ന ലിസ്സി. . ചലച്ചിത്ര പരിഷത്തി'ന്റെ യോഗത്തില്‍ വച്ച് ഷീലയെ കണ്ടുമുട്ടിയെന്നും തന്നെ കാണണമെന്ന് സുഹാസിനിയോട് ഷീല പറഞ്ഞിരുന്നെന്നുമാണ് ലിസ്സി കുറിച്ചിരിക്കുന്നത്.

''കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ്, എന്റെ സുഹൃത്ത് സുഹാസിനി മണിരത്‌നം എന്നെ വിളിച്ച് പറഞ്ഞു, 'ഷീലാമ്മ നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. 'ചലച്ചിത്ര പരിഷത്തി'ന്റെ യോഗത്തില്‍ നമ്മള്‍ രണ്ടുപേരും പങ്കെടുക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു...'എന്ന്. അടുത്ത ദിവസം തന്നെ ഷീലാമ്മ നേരിട്ട് എന്നെ വിളിച്ചു...

പരിഷത്തിനെ കൂടുതല്‍ സജീവമാക്കാനും, ആവശ്യമുള്ളവരെ സഹായിക്കാനും, നമ്മളെ അതില്‍ കൂടുതല്‍ പങ്കാളികളാക്കാനും ഷീലാമ്മ മികച്ച രീതിയില്‍ പരിശ്രമിക്കുന്നുണ്ട്. ഷീലാമ്മ അവിടെയുണ്ടാകുമെന്ന് അറിയുമ്പോഴെല്ലാം, ഞാന്‍ നന്നായി വസ്ത്രം ധരിക്കാനും ഭംഗിയായി ഒരുങ്ങാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്- കാരണം അവര്‍ എപ്പോഴും മനോഹരമായി വസ്ത്രം ധരിക്കുകയും അതീവ ചാരുതയോടെ പെരുമാറുകയും ചെയ്യുന്ന വ്യക്തിയാണ്...

അതിസുന്ദരിയും ഗാംഭീര്യവും ലാളിത്യവുമുള്ള, ഇതിഹാസതുല്യയായ ഈ നടിക്കൊപ്പം നില്‍ക്കുന്നത് എപ്പോഴും പ്രചോദനകരമാണ്. മലയാളികളുടെ ഗൃഹാതുരത്വവും അഭിമാനവുമാണ് അവര്‍... മികച്ച പ്രതിഭയുള്ള അഭിനേത്രിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയുമായിരുന്നിട്ടും, അങ്ങേയറ്റം വിനീതയും സ്‌നേഹസമ്പന്നയും സൗഹൃദമനോഭാവമുള്ളവളുമാണ് അവര്‍.
ജീവിതത്തിന്റെ ഈ ഘട്ടത്തിലും (അതായത് 'പ്രായ'ത്തിന്റെ കാര്യത്തില്‍-പക്ഷേ അവര്‍ക്ക് പ്രായമേ തോന്നുന്നില്ല എന്നതാണ് സത്യം! ) 
ആവശ്യമുള്ളവരെ സഹായിക്കുന്നത് തുടരാനുള്ള അവരുടെ ആവേശവും നിശ്ചയദാര്‍ഢ്യവും എന്നെ അവരോടുള്ള ബഹുമാനവും ആദരവും വര്‍ദ്ധിപ്പിക്കുന്നു. ഷീലാമ്മ, അങ്ങയോടൊപ്പം ഈ നിമിഷം പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു...'' എന്നാണ് ലിസ്സി ചിത്രങ്ങള്‍ പങ്കിട്ട് കുറിച്ചിരിക്കുന്നത്. സുഹാസിനിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ലിസ്സി പങ്കുവച്ചിട്ടുണ്ട്.

Read more topics: # ഷീല ലിസ്സി.
lissy with sheela

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES