Latest News

'കൊണ്ടോരാം കൊണ്ടോരാം' ഗാനം വീണ്ടുമാലപിച്ച് ശ്രേയ ഘോഷാല്‍; ഒടിയനിലെ ആദ്യ ഗാനം റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ കണ്ടത് 20 ലക്ഷത്തോളം ആളുകള്‍; ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഗായിക 

Malayalilife
 'കൊണ്ടോരാം കൊണ്ടോരാം' ഗാനം വീണ്ടുമാലപിച്ച് ശ്രേയ ഘോഷാല്‍; ഒടിയനിലെ ആദ്യ ഗാനം റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ കണ്ടത് 20 ലക്ഷത്തോളം ആളുകള്‍; ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഗായിക 

റെക്കോര്‍ഡുകള്‍ മറികടന്ന്  ഒടിയനിലെ ആദ്യ ഗാനവും.മോഹന്‍ലാല്‍ നായകനായെത്തുന്ന 'ഒടിയന്‍'എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ 'കൊണ്ടോരാം കൊണ്ടോരാം...'എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഇത്രയ്ക്ക് ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ഗായിക ശ്രേയാ ഘോഷാലും രംഗത്തെത്തി. ഒടിയനിലെ ഗാനം വീണ്ടും ആലപിച്ചുകൊണ്ടാണ് ശ്രേയ ഘോഷാല്‍ നന്ദി പറഞ്ഞത്. മോഹന്‍ലാലിനൊപ്പം ഒടിയന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രേയ ഗോഷാല്‍ വീഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടത്. സുദീപ് കുമാറും ശ്രേയാ ഘോഷാലും പാടിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എം.ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍.ഒടിയന്റെയും പ്രഭയുടെയും പ്രണയഗാനമാണിത്.

നേരത്തെ ഒടിയന്റെ ട്രൈലര്‍ സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യണ്‍ കാഴ്ച്ചക്കാരുമായിട്ടാണ് ഒടിയന്‍ ട്രെയ്‌ലര്‍ ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോര്‍ഡാണ് ഒടിയന്‍ ട്രെയ്‌ലര്‍ മറികടന്നിരിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ റീലിസ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രം ഡിസംബര്‍ 14 ന് തിയേറ്ററുകളില്‍ എത്തും.

Read more topics: # odiyan,# first song,# viral-Shreya Ghoshal
odiyan,first song,viral-Shreya Ghoshal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES