നിവിന്‍ പോളിയുടെ പുതിയ ചിത്രം ഷൂട്ടിങ് ആരംഭിച്ച ദിവസം ലൊക്കേഷനില്‍ അപകടം; ചിത്രീകരണത്തിനുള്ള ലൈറ്റ് ക്രമീകരണങ്ങള്‍ നടത്തുന്നതിനിടയില്‍ മരിച്ചത് തൃശൂര്‍ സ്വദേശിയായ ടെക്‌നീഷ്യന്‍

Malayalilife
നിവിന്‍ പോളിയുടെ പുതിയ ചിത്രം ഷൂട്ടിങ് ആരംഭിച്ച ദിവസം ലൊക്കേഷനില്‍ അപകടം; ചിത്രീകരണത്തിനുള്ള ലൈറ്റ് ക്രമീകരണങ്ങള്‍ നടത്തുന്നതിനിടയില്‍ മരിച്ചത് തൃശൂര്‍ സ്വദേശിയായ ടെക്‌നീഷ്യന്‍

എറണാകുളം ഇടയാറില്‍ നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം. എടയാറില്‍ ആരംഭിച്ച പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. വൈദ്യുതി ഷോക്കേറ്റ് തൃശൂര്‍ സ്വദേശി വിഷ്ണു എന്ന ടെക്‌നീഷ്യന്‍ ആണ് മരിച്ചത്.

ഉയരത്തില്‍ വൈദ്യുതി ലൈനുകള്‍ ബന്ധിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വൈദ്യുതി ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ബുധനാഴ്ചയാണ് ഇടയാറില്‍ ചിത്രീകരണം് ആരംഭിച്ചത്. അപകടത്തെ തുടര്‍ന്ന് വിഷ്ണുവിന്റെ മൃതദേഹം എറണാകുളത്തെ ഇഎസ്‌ഐ ആശുപത്രിയില്‍ എത്തിച്ചു.സംഭവമറിഞ്ഞ് നടന്‍ നിവിന്‍ പോളി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയതായാണ് വിവരം.
 
nivin pauly movie accident location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES