Latest News

ആസിഫ് അലി- ഐശ്വര്യ ലക്ഷമി പുതിയ ചിത്രം 'വിജയ് സൂപ്പറും പൗര്‍ണമിയും' ട്രെയിലറിന് മികച്ച സ്വീകരണം

Malayalilife
ആസിഫ് അലി- ഐശ്വര്യ ലക്ഷമി പുതിയ ചിത്രം 'വിജയ് സൂപ്പറും പൗര്‍ണമിയും' ട്രെയിലറിന് മികച്ച സ്വീകരണം

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രം 'വിജയ് സൂപ്പറും പൗര്‍ണമിയും' ട്രെയിലറിന് മികച്ച സ്വീകരണം. യൂടൂബ് ട്രെന്റിംങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തെത്തിയ ചിത്രം ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലറില്‍ പറയുന്നത്. ഒരു ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയിരിക്കും ഈ ചിത്രം എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. 

ജിസ് ജോയി - ആസിഫ് അലി കൂട്ട് കെട്ടിലൊരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.  ബൈസിക്കിള്‍ തീവ്‌സും സണ്‍ഡേ ഹോളിഡേയുമാണ് ഇരുവരുടെ മുമ്പിറങ്ങിയ ചിത്രങ്ങള്‍.  മികച്ച വിജയമാണ് നേടിയത്.  ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ആണ് നായികാ വേഷത്തില്‍ എത്തുന്നത്. സിനിമയുടെ തിരകഥയും രചിച്ചിരിക്കുന്നതും  ജിസ് ജോയ് ആണ്.

ബാലു വര്‍ഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കര്‍, സിദ്ദിഖ് , അജു വര്‍ഗീസ്, അലെന്‍സിയര്‍, ശാന്തി കൃഷ്ണ തുടങ്ങിയവരും മറ്റു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. രെണഡിവയാണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. പ്രിന്‍സ് ജോര്‍ജ് സംഗീതവും രതീഷ് രാജ് ചിത്ര സംയോജനവും നിര്‍വഹിച്ചിരിക്കുന്നു.


 

new malayalm movie,vijay superum pournamiyum,trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക