ആസിഫ് അലി നായകനായ ചിത്രം വിജയ് സൂപ്പറും പൗര്‍ണമിയും തിയേറ്ററുകളില്‍ നല്ല അഭിപ്രായത്തോടെ മുന്നേറുകയാണ്. മായാനദിയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജിസ് ജോയ്. ബാലുവര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ മോട്ടിവേഷന്‍ ടോക്കുകളിലൂടെയും ആര്‍ജെ ആയും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ജോസഫ് അന്നംകുട്ടി ജോസും ആദ്യമായി വെളളിത്തിരയില്‍ എത്തുന്നതും വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി ആസിഫ് അലി, ജിസ് ജോയ്, ബാലു വര്‍ഗ്ഗീസ്, മിടുക്കി വിജയി എലീന, ജോസഫ് അന്നംകുട്ടി ജോസ് എന്നിവര്‍ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷോയില്‍ എത്തിയപ്പോള്‍ ജോസഫിന്റെ പേരിലുളള വ്യത്യസ്തതയെക്കുറിച്ചാണ് അവതാരക റിമി ടോമിക്ക് ആദ്യം ചോദിക്കാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ പേരിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിക്കാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ കഥ പറയാന്‍ തുടങ്ങുമെന്നും തങ്ങള്‍ക്ക് ഇത് കേട്ടു മടുത്തുവെന്നും ആസിഫിന്റെ കമന്റെത്തി. തമാശകളും കുട്ടിക്കളികളുമടങ്ങിയ നിമിഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സുപരിചിതനാണ് ജോസഫ് അന്നംകുട്ടി എന്ന പേരും അദ്ദേഹത്തിന്റെ ശബ്ദവും. പലരും തുറന്ന് പറയാന്‍ മടിക്കുന്ന, അല്ലെങ്കില്‍ അഭിപ്രായം പറയാത്ത വിഷയങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കുകയും അത്തരത്തിലുള്ള തുറന്നുപറച്ചിലുകളുമായി രംഗത്തെത്താന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തിലുമുള്ള വീഡിയോകളാണ് അദ്ദേഹം പോസറ്റ്് ചെയ്തത്. നിമിഷനേരം കൊണ്ടാണ് പല വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്.
ഐ ആം ദ ചെയ്ഞ്ച് എന്നായിരുന്നു ആദ്യ വീഡിയോ. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഫാഷന്‍ ചാനല്‍ ഒളിഞ്ഞ് കാണുകയും അമ്മ അത് കൈയ്യോടെ പിടികൂടുകയും ചെയ്തിരുന്നു. അന്ന് അമ്മ നല്‍കിയ ഉപദേശത്തെക്കുറിച്ചായിരുന്നു വീഡിയോ. അമ്മ പറഞ്ഞ കാര്യങ്ങളാണ് വീഡിയോയില്‍ പോസ്റ്റ് ചെയ്തത്. അത്തരത്തിലുള്ള തുറന്നുപറച്ചിലുകളിലൂടെ നിരവധി പേരാണ് അദ്ദേഹത്തിന്റെ ആരാധകരായി മാറിയത്. മസാല കഥകള്‍ കേട്ടല്ല സ്ത്രീകളെക്കുറിച്ച് മനസ്സിലാക്കേണ്ടതെന്ന് അമ്മ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ അനുഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അഞ്ചാംക്ലാസ്സിലോ എന്നു പറഞ്ഞ് ജിസ് ജോയിയും ബാലുവും ആസിഫുമൊക്കെ താരത്തെ പരിഹസിച്ചു ഓ പിന്നെ ഒന്നുമറിയാത്ത പോലെയെന്നായിരുന്നു ജോസഫിന്റെ മറുപടി. ഈ പരിപാടി കഴിഞ്ഞാലുടന്‍ തന്നെ താന്‍ പോയി വീഡിയോ തപ്പുമെന്നായിരുന്നു റിമിയുടെ കമന്റ്. എന്നാല്‍ തന്റെ സര്‍ട്ടിഫിക്കറ്റിലൊന്നും പേര് അങ്ങനെ അല്ലെന്നും കുട്ടിക്കാലത്ത് അമ്മയുമായി ചെറിയ അകല്‍ച്ചയും ഇഷ്ടക്കുറവുമൊക്കെയുണ്ടായിരുന്നു. ുേ. പിന്നീട് ഒറ്റയ്‌ക്കൊക്കെ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് മനസ്സിലാക്കിയത്. അമ്മയുടെ പേര് കൂടിയുള്ളതിനാലാണ് വീഡിയോയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതെന്നും ജോസ്ഫ് പറഞ്ഞു. എന്നാല്‍ ജോസഫ് അന്നം കുട്ടി സംസാരിക്കുമ്പോള്‍ അച്ഛന്റേയും അമ്മയുടേയും ശബ്ദം വരുമെന്നും അതാണ് ഈ പേരെന്നുമായിരുന്നു ആസിഫിന്റെ കമന്റ്. മിടുക്കി പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട എലീനയും പരിപാടിക്കെത്തിയിരുന്നു. ആസിഫിനൊപ്പമുള്ള മൂന്നാമത്തെ സിനിമയാണിതെന്നും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ കംഫര്‍ട്ടാണെന്നും എലീന പറഞ്ഞിരുന്നു. രണ്ട് ടീമായി തിരിച്ച് രസകരമായ മത്സരങ്ങളും നടത്തിയിരുന്നു. ആസിഫും ജോസഫ് അന്നക്കുട്ടി ജോസും എലീനയുമായിരുന്നു വിജയിച്ചത്. കുട്ടിക്കളിയും ഇടയ്ക്ക് വഴക്കുമൊക്കെയായി രസകരമായ എപ്പിസോഡായിരുന്നു. ഷോയുടെ അവസാനം ആസിഫ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് എല്ലാവരും ചുവടു വയ്ക്കുകയും ചെയ്തിരുന്നു.