സൗബിന്റെ മകന്‍ ഓര്‍ഹാനെ കൊഞ്ചിച്ച് താരമായി നസ്രിയ; ജാക്‌സണല്ലെടാ പാട്ടിന് ചുവട്‌വച്ച് ചാക്കോച്ചന്‍; അമ്പിളിയുടെ ഓഡിയോ ലോഞ്ചിന് എത്തിയ നസ്രിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു.

Malayalilife
സൗബിന്റെ മകന്‍ ഓര്‍ഹാനെ കൊഞ്ചിച്ച് താരമായി നസ്രിയ; ജാക്‌സണല്ലെടാ പാട്ടിന് ചുവട്‌വച്ച് ചാക്കോച്ചന്‍; അമ്പിളിയുടെ ഓഡിയോ ലോഞ്ചിന് എത്തിയ നസ്രിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നു.

ലയാളിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൗബിന്‍ നായകനാകുന്ന അമ്പിളി. കഴിഞ്ഞ ദിവസം കൊച്ചി ലുലുമാളില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. സിനിമയില്‍ നടി നസ്രിയുടെ സഹോദരനും അഭിനയിക്കുന്നുണ്ട്. കുഞ്ചാക്കോബോബന്‍, നസ്രിയ തുടങ്ങി സിനിമാംരംഗത്തെ പ്രമുഖരാല്‍ താരസമ്പന്നമായിരുന്നു പരിപാടി. ഇപ്പോള്‍ ചടങ്ങിലെത്തിയ നസ്രിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. 

സിനിമാലോകവും മലയാളി പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ്  അമ്പിളി. സൗബിന്‍ ഷാഹിര്‍ നായകനാകുന്നു എന്നതും നസ്രിയയുടെ അനിയന്‍ നവീന്‍ നസീമിന്റെ അരങ്ങേറ്റ ചിത്രം എന്നതുമാണ് അതിനു കാരണം. ചിത്രത്തിലെ  സൗബിന്റെ ഡാന്‍സും പാട്ടും തരംഗമായി മാറിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി ലുലുമാളില്‍ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്.  കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി, ജാണ്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

പാട്ടും  ഡാന്‍സും നിറഞ്ഞ ചടങ്ങില്‍ എന്നാല്‍ താരമായത് നടി നസ്രിയയാണ്. ക്യാമറയ്ക്ക് മുന്നില്‍ അധികം  പ്രത്യക്ഷപ്പെടാത്ത താരത്തിന്റെ പുതിയ ലുക്ക് ആരാധകരെ ഞെട്ടിച്ചു. വണ്ണമൊക്കെ കുറച്ച് മുടി കഴുത്തറ്റം വെട്ടി കറുത്ത ടോപ്പും ജീന്‍സുമണിഞ്ഞാണ് നസ്രിയ ചടങ്ങിലെത്തിയത്. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോഴുളള ചിത്രങ്ങളിലെ നസ്രിയ എങ്ങിനെ ആയിരുന്നു ആ ലുക്കിലാണ് താരം ചടങ്ങിനെത്തിയത്. ചടങ്ങില്‍ സൗബിന്റെ മകന്‍ ഓര്‍ഹാനെ മടിയില്‍ വച്ച് കളിപ്പിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്ന നസ്രിയയുടെ വീഡിയോയും ചിത്രങ്ങളും വൈറലാകുകയാണ്. 24 വയസുള്ള നസ്രിയയെ ഇപ്പോള്‍ കണ്ടാല്‍ 18ന് അപ്പുറം തോന്നില്ലെന്നാണ് കമന്റുകള്‍ എത്തുന്നത്.

താന്‍ ഓഡിയോ ലോഞ്ചിന് എത്തിയത് തന്നെ സൗബിന്റെ മൈക്കിള്‍ ജാക്‌സണ്‍ ഡാന്‍സ് കാണാനാണ് എന്നാണ് ചടങ്ങില്‍ പങ്കെടുത്ത കുഞ്ചാക്കോ ബോബന് പറഞ്ഞത്. ഒപ്പം തന്നെ തനിക്ക് ഏറ്റവും അസൂയയും ദേഷ്യവുമുളള ആളാണ് സൗബിനെന്നും ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 22 വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വര്‍ഷമായി. സിനിമയില്‍ പൊളിപൊളിക്കുകയാണ് എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.ഇതിനൊപ്പം തന്നെ കുഞ്ചാക്കോ ബോബനും സൗബിനും ഞാന്‍ ജാക്‌സനല്ലടാ എന്ന പാട്ടിന് ചുവടുവച്ചതും ആരാധകര്‍ ഏറ്റെടുത്തു. ഓഡിയോ ലോഞ്ചിനു ശേഷം ആരാധകര്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ സംഗീത സായാഹ്നം ഒരുക്കിയിരുന്നു. ബെന്നി ദയാല്‍, ആന്റണി ദാസന്‍, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നിവര്‍ പങ്കെടുത്തു.

nazriya nazim ,new pic, viral in, social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES