സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ വിവാഹിതനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. പഠനം കഴിഞ്ഞ് വിദേശത്ത് ജോലി ചെയ്ത് വരുന്നതിനിടയിലാണ് അഭിനയമെന്ന മോഹം സഫലീകരിക്കാനായി സിനിമയിലെത്തിയത്. എന്നാല്‍ ആദ്യ ചിത്രം റിലീസ് ആകുംമുമ്പ് താരം 2011ല്‍ ആര്‍ക്കിടെക് ആയ അമാല്‍ സൂഫിയയെ വിവാഹം ചെയ്തു. 2017ലാണ് ഇവര്‍ മറിയം എന്ന മകള്‍ ജനിച്ചത്. ഇന്ന് അമാലിന്റെ പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിച്ച് വന്‍ താരനിര എത്തിയിരിക്കയാണ്
സെപ്റ്റംബര്‍ മമ്മൂട്ടി കുടുംബത്തിന് ആഘോഷത്തിന്റെ മാസമാണ്. ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ പിറന്നാളിന് പിന്നാലെ തന്നെ മമ്മൂട്ടിയുടെ ജന്‍മദിനവും എത്തും. സെപ്റ്റംബര്‍ അഞ്ചിന് അമാലും ഏഴിന് മമ്മൂട്ടിയും പിറന്നാള്‍ ആഘോഷിക്കുകയാണ് ചെയ്യുന്നത്. എല്ലാവര്‍ഷങ്ങളിലെയും പോലെ ചെറിയ ചടങ്ങിലാണ് പിറന്നാള്‍ ആഘോഷിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വിപുലമായ ആഘോഷചടങ്ങുകള്‍ പിറന്നാളിന് സാധാരണ കുടുംബത്തില്‍ നടത്താറില്ല. ഏതെങ്കിലും റെസ്റ്ററന്റിലോ വീട്ടിലോ കേക്ക് വാങ്ങി മുറിക്കുന്നതാണ് പതിവ്. നടി നസ്രിയയുടെ അടുത്ത സുഹൃത്തുകൂടിയാണ് അമ്മു എന്ന് നസ്രിയ വിളിക്കുന്ന അമാല്‍. ഇപ്പോള്‍ തന്റെ അമ്മുവിന് പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് നസ്രിയ. അമാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. നസ്രിയയുടെ ഫാന്‍ പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
ഭാര്യയെ ഏറെ സ്‌നേഹിക്കുന്ന ദുല്‍ഖര്‍ അമാലിന്റെ കഴിഞ്ഞ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും ഇതൊടൊപ്പം പുറത്തുവന്നിട്ടുണ്ട്. കേക്കിനരികില്‍ നിറപുഞ്ചിരിയോടെ നില്‍ക്കുന്ന താരദമ്പതികളുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആദ്യമായി പരിചയപ്പെട്ടതും പിന്നീടിന്ന്് വരെയുള്ള ജീവിതത്തെക്കുറിച്ചും അതിനിടയില്‍ അമാലിന് വന്ന മാറ്റതെത്തക്കുറിച്ചുമൊക്കെ ദുല്‍ഖര്‍ കുറിച്ചിരുന്നു. വ്യക്തി ജീവിതത്തിലും പ്രൊഫഷനിലും അമാല്‍ നല്‍കുന്ന പിന്തുണയെക്കുറിച്ച് ദുല്‍ഖര്‍ നേരത്തെ വാചാലനായിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് അമാലിന് പിറന്നാളാശംസ നേര്‍ന്നിട്ടുള്ളത്.