Latest News

നിന്റെ അച്ഛന്‍ എന്നും ആഘോഷമായിരുന്നു കുഞ്ഞേ; ഇന്ന് ചിരഞ്ജീവി സര്‍ജ്ജയുടെ പിറന്നാള്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
നിന്റെ അച്ഛന്‍ എന്നും ആഘോഷമായിരുന്നു കുഞ്ഞേ; ഇന്ന് ചിരഞ്ജീവി സര്‍ജ്ജയുടെ പിറന്നാള്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ജീവിച്ചു കൊതിതീരും മുന്നേ ചിരുവിനെ നഷ്ടമായ വേദനയിലും നിറവയറില്‍ കൈചേര്‍ത്ത് തന്റെ കുഞ്ഞിനെ സന്തോഷമുളള ലോകത്തേക്ക് വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി മേഘ്‌ന രാജ്. ചിരഞ്ജീവി സര്‍ജയുടെ മരണ വാര്‍ത്ത ഒരു ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ പലരും ആഘാതത്തില്‍ നിന്ന് മുക്തി നേടിയിട്ടില്ല. മേഘ്‌ന രാജ് ചിരഞ്ജീവി സര്‍ജ ആഗ്രഹിച്ചതുപോലെ ജീവിക്കാനാണ് ശ്രമിക്കുന്നത്. ഇന്നാണ് ചിരുവിന്റെ പിറന്നാള്‍. കഴിഞ്ഞ ദിവസം മേഘ്‌ന പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

നിന്റെ അച്ഛന്‍ എന്നും ആഘോഷമായിരുന്നു കുഞ്ഞേ എന്ന് ക്യാപ്ഷനും എഴുതിയിരിക്കുന്നു. മേഘ്‌ന രാജ് ഗര്‍ഭിണിയായിരുന്നു ചിരഞ്ജീവി സര്‍ജ മരിക്കുമ്പോള്‍. ഇപോള്‍ ആരാധകര്‍ മേഘ്‌ന രാജിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുകയാണ് മേഘ്‌ന രാജ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന്റെ ബേബി ഷവര്‍ നടന്നത്. ചിരുവിനൊപ്പം പ്ലാന്‍ ചെയ്തിരുന്ന മൂന്ന് സ്ഥലങ്ങളിലും ആര്‍ഭാടപൂര്‍വ്വം തന്നെ ബേബിഷവര്‍ നടത്തി. 

 
 
 
 
 
 
 
 
 
 
 
 
 
 

@shalinismakeupprofile @makeover_by_raghu_nagaraj_n @classycaptures_official

A post shared by Meghana Raj Sarja (@megsraj) on Oct 16, 2020 at 6:46am PDT

ചിരു എങ്ങിനെയാണോ ആഗ്രഹിച്ചത് അതുപോലെയാണ് കുഞ്ഞിനുവേണ്ടിയുളള ഓരോ കാര്യങ്ങളും മേഘ്‌നയും കുടുംബവും ചെയ്യുന്നത്. ചിരുവിനെ നഷ്ടമായ വേദനയ്ക്കിടയിലും കുഞ്ഞിനായി പുഞ്ചിരിക്കുകയാണ് ആ കുടുംബം. കുഞ്ഞിനെ കാണാനാകാതെ ചിരഞ്ജീവി പോയത് വലിയ വേദനയായി മാറിയിരുന്നു ആരാധകര്‍ക്ക് അടക്കം. മേഘ്‌ന രാജ് ചിരഞ്ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി ഒരു കുറിപ്പ് എഴുതിയിരുന്നു.

Read more topics: # chiranjeevi sarja,# birthday,# meghna
chiranjeevi sarja birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക