Latest News

അവരെ ജീവിക്കാന്‍ അനുവദിക്കൂ; സജ്‌ന ഷാജിക്ക് പിന്തുണയുമായി നസ്രിയയുടെ ഫഹദും

Malayalilife
അവരെ ജീവിക്കാന്‍ അനുവദിക്കൂ; സജ്‌ന ഷാജിക്ക് പിന്തുണയുമായി നസ്രിയയുടെ ഫഹദും

കേരളത്തിന് മുന്നില്‍ കണ്ണീരോടെ കൈകൂപ്പി കരഞ്ഞ ട്രാന്‍സ്‌ജെന്റര്‍ യുവതി സജ്ന ഷാജിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റാണ് ഇവര്‍ ജീവിക്കുന്നത് എന്നും ഇവരെ കച്ചവടം ചെയ്യാന്‍ പോലും സമ്മതിക്കാതെ മറ്റൊരു കൂട്ടര്‍ ഉപദ്രവിക്കുന്നു എന്നും പരാതി പറഞ്ഞാണ് നിറകണ്ണുകളോടെ സജ്‌ന സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നിരവധി ആളുകളാണ് സജ്‌നക്ക് പിന്തുണയുമായെത്തിയത്. താരങ്ങളായ നസ്രിയയും ഫഹദും പിന്തുണയുമായി രംഗത്തെത്തി.

വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തിയാണ് സജ്ന ഷാജിയും മറ്റ് നാലുപേരും ജീവിക്കുന്നത്. തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നുമാണ് എറണാകുളം സ്വദേശിയായ ഇവര്‍ പറയുന്നത്. ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് ആക്ഷേപിച്ചതായും ഇവര്‍ വീഡിയോയില്‍ പറയുന്നു. '150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നില്‍ക്കുന്നവര്‍. ഉണ്ടായിരുന്നതൊക്കെ വിറ്റും പെറുക്കിയും കുടുക്ക വരെ പൊട്ടിച്ചുമാണ് ഞങ്ങള്‍ ബിരിയാണി കച്ചവടം തുടങ്ങിയത്,' സജന പറയുന്നു.  പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും തങ്ങള്‍ക്ക് ബിരിയാണിക്കച്ചവടം നടത്താനാവുമോ എന്നാണ് പൊലീസ് ചോദിച്ചതെന്നും ഇവര്‍ പറയുന്നു.

പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട് സജ്നയുടെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കു വെച്ചു കൊണ്ടാണ് നസ്രിയ പിന്തുണയറിയിച്ചത്. ഒപ്പം നടന്‍ ഫഹദ് ഫാസിലും വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ചിട്ടുണ്ട്. നടിമാരായ കനി കുസൃതി, ശ്രിന്ദ തുടങ്ങിയവരും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.

അതേസമയം സജ്‌നയെ പിന്തുണച്ച് പ്രശസ്തര്‍ എത്തിയതോടെ വിഷയത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയും ഇടപെട്ടിട്ടു്. സജ്‌നയെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്നും ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കിയെന്നും പോലീസ് സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുംമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

 
No Title

 

Posted by Fahadh Faasil on Monday, October 12, 2020

 

Read more topics: # nazriya,# fahadh,# Sajna,# transgender
nazriya and fahadh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക