Latest News

കിടിലന്‍ ഡാന്‍സുമായി നസ്രിയ; ഒപ്പം ചുവട് വയ്ക്കുന്നത് ആരെന്ന് കണ്ടോ

Malayalilife
കിടിലന്‍ ഡാന്‍സുമായി നസ്രിയ; ഒപ്പം ചുവട് വയ്ക്കുന്നത് ആരെന്ന് കണ്ടോ

സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. വിവാഹശേഷം ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ നസ്രിയ സജീവമാകുകയും ചെയ്തു. ഇരുവരും ഒന്നിച്ചെത്തിയ ട്രാന്‍സ് ന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ നസ്രിയയുടെ കിടിലന്‍ ലുക്കാണ് ശ്രദ്ധിക്കപ്പെട്ടത്.

കുട്ടികളുടെ പരിപാടികളില്‍ അവതാരകയായിട്ടാണ് നസ്രിയ മിനിസ്‌ക്രീനിലേക്ക് എത്തിയത്. പിന്നീട് നടിയായും നായികയായും നസ്രിയ ഉയര്‍ന്നു.  വിവാഹശേഷം പ്രിയപ്പെട്ട നായകുട്ടി ഓറിയോയുമൊത്ത് കൊച്ചിയിലെ ഫ്ളാറ്റിലാണ് ഫഹദിന്റെയും നസ്രിയയുടെയും ജീവിതം.

അഭിനയത്തിന് പുറമേ ഗായികയായും നസ്രിയ പേരെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അനിയനൊപ്പം താരം പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ കിടിലം ഡാന്‍സുമായി എത്തിയിരിക്കുകയാണ് നസ്രിയ. അല്‍ഫോന്‍സ് പുത്രന്റെ ഭാര്യയും തന്റെ അടുത്ത സുഹൃത്തുമായ അലീനയ്ക്കൊപ്പമാണ് നസ്രിയയുടെ ഡാന്‍സ്. വീഡിയോ കാണാം.


 

Read more topics: # nazriya,# dance with,# friend aleena
nazriya dance with friend aleena

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക