നടി നവ്യ നായര്‍ പങ്കുവച്ച വിഡിയോയ്ക്ക് വ്യാപക വിമര്‍ശനം. നടിയുടെ വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചത്..ലൈഫ്‌സ് ലിറ്റില്‍ ഹൈലൈറ്റ്' വരികളോടെയാണ് വീഡിയോ. എവിടെയാണ് സ്ഥലം എന്ന് കാപ്ഷനില്‍ പറയുന്നില്ല. എന്നാല്‍ മനോഹരമായൊരു കെട്ടിടത്തിലൂടെ നടക്കുകയാണ് താരം.
ലോണില്‍ ഇരിക്കുന്ന രംഗങ്ങളും കാണാം. എന്നാല്‍ നവ്യയുടെ വീഡിയോയിലെ കെട്ടിടമോ ആ സ്ഥലത്തിന്റെ ഭംഗയോ അല്ല ചിലരുടെ കണ്ണിലുടക്കിയത്, താരത്തിന്റെ വസ്ത്രധാരണമാണ്. നടിയുടെ സ്ലീവ്‌ലെസ് ആയ വസ്ത്രം നടി ധരിച്ചതിനെ അധിക്ഷേപിക്കുകയാണ് ചിലര്‍. കടുത്ത അധിക്ഷേപമാണ് ഇക്കൂട്ടര്‍ നടിക്കെതിരെ നടത്തുന്നത്.
നവ്യയെ ഇങ്ങനെ കാണാന്‍ കഴിയില്ലെന്നും ഈ വേഷം ഒട്ടും യോജിക്കുന്നില്ലെന്നുമാണ് കമന്റുകള്‍. സ്ത്രീകളടക്കമുള്ളവരാണ് നെഗറ്റിവ് കമന്റുകളുമായി എത്തുന്നത്..നിങ്ങള്‍ക്കു ഇഷ്ടമുള്ള വേഷം ധരിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. പക്ഷേ എനിക്ക് ഈ വസ്ത്രം
നിങ്ങള്‍ക്കു ചേരുന്നതായി തോന്നുന്നില്ല. താങ്കളെ അധികം ഇങ്ങനെയൊന്നും കാണാത്തതു കൊണ്ടായിരിക്കാം. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.''-ഇങ്ങനെയായിരുന്നു ഒരു സ്ത്രീയുടെ കമന്റ്.
മോട്ടിവേഷന്‍ മാത്രം പോരാ ചേച്ചി. ആ പറയുന്ന ആളിന് അര്‍ഹത ഉണ്ടൊന്നും കൂടി നോക്കണം.. ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. ഇപ്പോള്‍ ചേച്ചിയുടെ വസ്ത്രം ചേച്ചിക്കു ചേരുന്നില്ല. ഇത് നമ്മുടെ കൊച്ചു കേരളമാണ്. ചേച്ചിയെ പോലുള്ള ഒരു ആര്‍ടിസ്റ്റ്, എപ്പോഴും ഞങ്ങള്‍ക്ക് മാതൃക ആകേണ്ടതാണ്.''-ഇതായിരുന്നു മറ്റൊരു കമന്റ്.
>നടിയെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് അവരുടെ ആരാധകര്‍ നല്‍കുന്നത്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കയറി ഇടപെടുന്നത് ശരിയല്ലെന്ന് ഒരാള്‍ കുറിച്ചു. ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കയറി അഭിപ്രായം പറയുന്നത് ശരിയല്ല. നവ്യ ഏത് ഡ്രസ്സ് ധരിക്കണം, എന്തു ഭക്ഷണം കഴിക്കണം, എങ്ങനെ നടക്കണം അവരുടെ വ്യക്തിപരമായ അവകാശങ്ങള്‍ അല്ലേ. അവര്‍ക്ക് ശരിയെന്നു തോന്നുന്നത് അവര്‍ക്ക് ചെയ്യാം. നമ്മള്‍ ആരുമല്ലല്ലോ അവരുടെ കുടുംബം സംരക്ഷിക്കുന്നത്. പിന്നെയെന്തിനാ ആവശ്യമില്ലാത്ത ഈ ഒരു അസൂയ. നവ്യ നല്ല നടിയാണ്, നല്ല ക്യാരക്ടറാണ് നമ്മള്‍ക്ക് അത് നോക്കിയാല്‍ പോരെ'', കമന്റില്‍ പറഞ്ഞു.
നവ്യയുടെ രണ്ടാം വരവിലെ ബോള്‍ഡ് ലുക്കിനെ പുകഴ്ത്തുന്നവരും കുറവല്ല. ഇപ്പോഴും താരം അതീവ സുന്ദരിയാണെന്നും മലയാളത്തില്‍ മുന്‍നിര നായികയായി നവ്യ വീണ്ടും തിരിച്ചെത്തുമെന്നും ആരാധകര്‍ പറയുന്നു.