വിമാനത്തിനുള്ളിലിരിക്കുന്ന ചിത്രം പങ്കുവെച്ച് വീണ്ടും സ്വയം ട്രോളി നടി നവ്യ നായര്‍. വിമാന യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രത്തോടൊപ്പം 'എവിടെ ആണോ എന്തോ.. തലയില്‍ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്‌ട്രേലിയ പോകുവല്ല... ഹാപ്പി മടി പിടിച്ച ഡേ' എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്. ചിത്രം എപ്പോഴെടുത്തതാണെന്ന് ഓര്‍ക്കുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സെപ്റ്റംബറില്‍, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തലയില്‍ മുല്ലപ്പൂ ധരിച്ചെത്തിയതിന് തനിക്ക് ഒരു ലക്ഷം രൂപയിലേറെ പിഴയിട്ടിരുന്നുവെന്ന് നവ്യ നായര്‍ വെളിപ്പെടുത്തിയിരുന്നു. 15 സെന്റീമീറ്റര്‍ മുല്ലപ്പൂ കൈവശം വെച്ചതിനാണ് പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനാണ് നവ്യ ഓസ്‌ട്രേലിയയിലെത്തിയത്.
പരിപാടിയില്‍ സംസാരിക്കവേയാണ് വിമാനത്താവളത്തില്‍ നേരിട്ട അനുഭവം നവ്യ പങ്കുവെച്ചത്. മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ലെന്ന നിയമം അറിയില്ലായിരുന്നുവെന്നും, എന്നാല്‍ അറിവില്ലായ്മ ഒഴിവുകഴിവല്ലെന്നും നടി സമ്മതിച്ചിരുന്നു. നവ്യ നായരില്‍ നിന്ന് 1980 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഓസ്‌ട്രേലിയന്‍ കൃഷിവകുപ്പ് ഈടാക്കിയത്. ഈ സംഭവം ഓര്‍ത്തെടുത്താണ് ഇപ്പോള്‍ നവ്യയുടെ പുതിയ പോസ്റ്റ്
നിരവധി പേരാണ് പോസ്റ്റിന് രസകരമായ കമന്റുകളുടെ രംഗത്തെത്തിയിരിക്കുന്നത്. 'മുല്ലപ്പൂവ് ഉണ്ടോ' എന്നായിരുന്നു ഒരാളുടെ സംശയം. 'എന്നെ ട്രോളാന്‍ എനിക്കൊരു പട്ടികുഞ്ഞിന്റെയും ആവശ്യമില്ല' എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.