ഫ്രീ ഫയർ കേക്ക് മുറിച്ച് പത്താം പിറന്നാൾ ആഘോഷം; മകന്റെ പിറന്നാളാഘോഷം ഗംഭീരമാക്കി നവ്യ നായർ

Malayalilife
topbanner
ഫ്രീ ഫയർ കേക്ക് മുറിച്ച് പത്താം  പിറന്നാൾ ആഘോഷം;  മകന്റെ പിറന്നാളാഘോഷം ഗംഭീരമാക്കി നവ്യ നായർ

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. ഇപ്പോള്‍ നവ്യ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. എന്നാൽ ഇപ്പോൾ മകൻ സായിയുടെ പത്താം  പിറന്നാൾ ആഘോഷ വിഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്.

 നവ്യ പലവേദികളിലും അഭിനയത്തോടുള്ള അതേ ഇഷ്ടം നടിയ്ക്ക് നൃത്തത്തോടുമുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമാകാൻ നവ്യയ്ക്ക് സാധിച്ചു.എന്നാൽ ഇപ്പോൾ  മകന് പിറന്നാളാശംസകളുമായെത്തിയിരിക്കുകയാണ് താരം. മകന് ജന്മദിനത്തിൽ  സമ്മാനമായി നൽകിയിരിക്കുന്നത്  ആപ്പിൾ വാച്ച്‌ സീരീസ് 6 ആണ് നൽകിയത്. നവ്യ ഇതിനോടകം തന്നെ  സർപ്രൈസ് തുറന്നു നോക്കുന്ന സായിയുടെ വീഡിയോയും പങ്കുവച്ചിരുന്നു. പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭര്‍ത്താവ് സന്തോഷ് മേനോനും മകനുമൊപ്പം ദർശനത്തിനായി എത്തിയ ശേഷം പകർത്തിയിരിക്കുന്ന ചിത്രങ്ങളും നവ്യ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ തന്നെ മകന് പിറന്നാൾ സദ്യക്ക് ഒപ്പം ആഘോഷങ്ങൾ വീണ്ടും എന്ന് ക്യാപ്ക്ഷനോടെ നവ്യ കേക്ക് കട്ടിംഗിന്റെ ചിത്രവും ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.  സായി ക്യഷ്ണയ്ക്ക് ജന്മദിനാംശംസകള് നേർന്ന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

2010ല്‍ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. സായ് കൃഷ്ണ എന്നൊരു മകനുമുണ്ട് താരത്തിന്. ഷിര്‍ദി സായ് ബാബയുടെയും കൃഷ്ണന്റെയും ഭക്ത ആയതിനാലാണ് നവ്യ മകന് സായ് കൃഷ്ണ എന്ന പേരിട്ടത്. നന്ദനമെന്ന സിനിമയിലൂടെയാണ് നവ്യയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്.
 

Read more topics: # Navya nair,# celebrate sai birthday
Navya nair celebrate sai birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES