ദിലീപ് തോളില്‍ കൈ വെച്ചു; ആ സമയത്ത് വല്ലാതെ നെഞ്ചിടിച്ചു; ദിലീപേട്ടൻ അന്ന് മാറ്റി നിർത്തി പറഞ്ഞത്; വൈറലായി വീണ്ടും നവ്യയുടെ വെളിപ്പെടുത്തൽ

Malayalilife
ദിലീപ് തോളില്‍ കൈ വെച്ചു;  ആ സമയത്ത് വല്ലാതെ നെഞ്ചിടിച്ചു;   ദിലീപേട്ടൻ അന്ന് മാറ്റി നിർത്തി പറഞ്ഞത്; വൈറലായി വീണ്ടും  നവ്യയുടെ വെളിപ്പെടുത്തൽ

ലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര  പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായർ. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ  സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ  ദിലീപുമായി ബന്ധപ്പെട്ട നവ്യയുടെ ചില പഴയ അഭിമുഖങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. 

 തുടക്ക കാലത്ത് സിനിമയുടെ സെറ്റില്‍ വെച്ച് ഫോട്ടോ എടുക്കുന്ന സമയം ദിലീപ് തോളില്‍ കൈ വെച്ചു. എന്നാൽ ആ സമയത്ത് തന്റെ വല്ലാതെ നെഞ്ചിടിച്ചു എന്ന് നവ്യ വെളിപ്പെടുത്തി. നവ്യയുടെ പേടി മനസ്സിലാക്കിയ ദിലീപ് മാറ്റിനിര്‍ത്തി നവ്യയെ ഉപദേശിച്ചു. അങ്ങനെ സുപ്പീരിയോരിറ്റി ഒന്നും തനിക്കില്ലെന്നും എന്നെ കണ്ടാല്‍ പേടിക്കണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

നമ്മള്‍ ഒരേപോലുള്ള അഭിനേതാക്കളാണ്. നീ നായികയും ഞാന്‍ നായകനുമാണ്. അപ്പോള്‍ അതുപോലെ തന്നെ കാണണമെന്നും നവ്യയോട് ദിലീപ് പറഞ്ഞത്രേ. ഒരു ചേട്ടനെ പോലെ സ്‌നേഹത്തോടെ ആയിരുന്നു തന്നോടുള്ള ദിലീപിന്റെ ആ വാക്കുകള്‍ എന്നാണ് നവ്യ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ആദ്യ നായകന്‍ ദിലീപ് ആണെന്ന് പറയാന്‍ നവ്യ ഒരിടത്തും മറക്കാറില്ല. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളായിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
 

navya nair old interview about dileep

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES