മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് നാദിര്‍ഷ. ഗായകന്, സംവിധായകന്, അഭിനേതാവ്, ടെലിവിഷന്‍ അവതാകരകന്‍ എന്നിങ്ങനെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്നു. അഭിനേതാവ് ആകണമെന്നായിരുന്നു ആദ്യകാലത്തെ ആഗ്രഹം. എന്നാല്‍ കാലം നാദിര്‍ഷയെ സംവിധായകനാക്കി മാറ്റുകയായിരുന്നു. സിനിമകളില്‍ നിന്നും ഒഴിവ് കിട്ടുന്ന വേളയില്‍ സ്റ്റേജ് ഷോകളുമായി തിരക്കിലാണ് നാദിര്‍ഷ്. ഇപ്പോഴിതാ, ഒരു സ്റ്റേജ് ഷോയുടെ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് നാദിര്‍ഷ. മൂത്തമകള്‍ ആയിഷ തനിക്കൊപ്പം ആദ്യമായി ഒരു സ്റ്റേജില്‍ പാടിയെന്ന സന്തോഷമാണ് അദ്ദേഹം ആരാധകരെ അറിയിച്ചിരിക്കുന്നത്.
മകള്‍ ആയിഷയ്ക്കൊപ്പം ആദ്യമായി വേദി പങ്കിട്ടതിന്റെ സന്തോഷത്തിലാണ് നാദിര്‍ഷ ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കറുത്ത വസ്ത്രമിട്ട് തലയില്‍ തട്ടം ചാര്‍ത്തി അതിസുന്ദരിയായി വേദിയില്‍ നിന്ന് പാടുന്ന ആയിഷയുടെ ചിത്രവും മകള്‍ പാടിക്കഴിഞ്ഞപ്പോള്‍ സ്നേഹത്തോടെ കവിളില്‍ ഒരുമ്മ കൊടുക്കുന്ന ചിത്രവുമാണ് നാദിര്‍ഷ പങ്കുവച്ചിരിക്കുന്നത്. മസ്കറ്റില്‍ നടന്ന പരിപാടിയ്ക്കിടയിലാണ് മകള്‍ ആയിഷ വേദിയിലെത്തി നാദിര്‍ഷയ്ക്ക് ഒപ്പം പാടിയത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകള്‍ക്കൊപ്പം വേദിയില്‍ നിന്നുള്ള ചിത്രങ്ങളും നാദിര്‍ഷ പോസ്റ്റ് ചെയ്തു.
'എന്റെ മകള്‍ ആയിഷ ജീവിതത്തില്‍ ആദ്യമായി എന്നോടൊപ്പം ഒരു വേദിയില്‍ പാടിയപ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് നാദിര്‍ഷയുടെ സമൂഹമാധ്യമ പോസ്റ്റ്. മകളെ ചേര്‍ത്തുപിടിച്ച് സ്നേഹപൂര്‍വം ചുംബിക്കുന്ന നാദിര്‍ഷയുടെ ചിത്രം ഇതിനകം ആരാധകര്‍ ചര്ച്ചയാക്കിക്കഴിഞ്ഞു. മസ്കത്തിലെ വേദിയിലാണ് ഇരുവരും പാട്ടുമായി ഒരുമിച്ചെത്തിയത്.
രണ്ട് പെണ്മക്കളാണ് നാദിര്‍ഷയ്ക്ക്. ആയിഷയും ഖദീജയും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു ആയിഷയുടെ വിവാഹം. കാസര്‍ഗോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകന് ബിലാലുമായിട്ടായിരുന്നു ആയിഷയുടെ വിവാഹം. ഒരാഴ്ച നീണ്ടുനില്‍ക്കുന്നതായിരുന്നു വിവാഹാഘോഷം. മലയാളത്തിന്റെ ജനപ്രിയ നായകനും നാദിര്‍ഷയുടെ ചങ്ക് കൂട്ടുകാരനായ ദിലീപിന്റെയും കുടുംബത്തിന്റെയും സാന്നിധ്യം തന്നെ വിവാഹഘോഷങ്ങളെ ഏറെ വാര്‍ത്താ പ്രധാന്യമുള്ളതാക്കിയിരുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയും നടി നമിത പ്രമോദും വിവാഹ ചടങ്ങുകളില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു.
ദിലീപും കാവ്യയും ചടങ്ങിലുടനീളം തിളങ്ങിയാണ് നിന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. അത്യാഢംബരമായിട്ടായിരുന്നു വിവാഹ ആഘോഷങ്ങള്‍ എല്ലാം തന്നെ നടത്തിയത്.
ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകള്‍ മീനാക്ഷിയുടെയും നടി നമിത പ്രമോദിന്റെയും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ആയിഷയും ഖദീജയും. ഈ ചങ്ങാതിക്കൂട്ടത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. 2015ല്‍ പുറത്ത് ഇറങ്ങിയ അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ സംവിധായകന്റെ കുപ്പായം ധരിക്കുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ അണിനിരന്ന ചത്രം വന്‍ വിജയമായിരുന്നു. കട്ടപ്പനയിലെ ഋതിക് റോഷനും വന്‍ വിജയമായിരുന്നു. മേരാനാം ഷാജിയാണ് നാദിര്‍ഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം.