Latest News

മുസ്തഫ സംവിധാനം ചെയ്ത ചിത്രം 'മുറ'ക്ക് അഭിനന്ദനങ്ങളുമായി ലിജോ ജോസ് പെല്ലിശ്ശേരിയും സുരഭി ലക്ഷ്മിയും 

Malayalilife
മുസ്തഫ സംവിധാനം ചെയ്ത ചിത്രം 'മുറ'ക്ക് അഭിനന്ദനങ്ങളുമായി ലിജോ ജോസ് പെല്ലിശ്ശേരിയും സുരഭി ലക്ഷ്മിയും 

പ്രേക്ഷകരുടെയും നിരൂപകരുടെയും സിനിമാ പ്രവര്‍ത്തകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി രണ്ടാം വാരത്തിലേക്കു വിജയകരമായി കടക്കുകയാണ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ. മുറയെ 'ബ്രാന്‍ഡ് ന്യൂ ബാച്ച്' എന്നാണ് സംവിധായകന്‍ ലിജോ ജോസ് വിശേഷിപ്പിച്ചത്. സുരഭി ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്ഇപ്രകാരമാണ് ;'മുസ്തു,ഇന്നലെ  മുറ മൂവി കണ്ടു. നിങ്ങളുടെ അഭിനയക്കളരിയില്‍ പുതുമുഖ അഭിനേതാക്കള്‍ ഹൃദു ഹാറൂണ്‍, അനുജിത്, യെദു,ജോബിന്‍ എല്ലാവരും അതിഗംഭീരം, ഒപ്പം പാര്‍വതി ചേച്ചിയും സുരാജേട്ടനും തകര്‍ത്തു.മാര്‍ഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് 'കരുതു'ന്ന 
തലമുറയോട്, അതുമുറ പോലെ തല പോകാനുള്ള പണിയാണെന്ന ഒരു ഓര്‍മ്മിപ്പിക്കലാണ് ഈ 'മുറ'. വിജയത്തിന് കുറുക്കുവഴികളില്ല, ഹാര്‍ഡ് വര്‍ക്ക് ചെയ്യു, എന്ന് പറഞ്ഞു പഠിപ്പിച്ച, പ്രോത്സാഹിപ്പിക്കുന്നപ്രിയ മുസ്തു .... നിങ്ങള്‍ക്കും എല്ലാം 'മുറ'പോലെ വന്നു ചേരട്ടെ.സ്‌ക്രിപ്റ്റും, മ്യൂസിക്കും,ക്യാമറയും എഡിറ്റും,എല്ലാം തകര്‍ത്തു,..മുറയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാവര്‍ക്കും  ആശംസകള്‍. കണ്ണൂര്‍ സ്‌ക്വാഡ് ഡയറക്ടര്‍ റോബി രാജും സംവിധായകന്‍ ആര്‍ എസ് വിമലും മുറ ചിത്രത്തെയും അണിയറപ്രവര്‍ത്തകരെയും നേരത്തെ അഭിനന്ദിച്ചിരുന്നു. ഹൗസ്ഫുള്‍ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി പ്രേക്ഷക പ്രീതി നേടുകയാണ് കേരളമെമ്പാടുമുള്ള തിയേറ്ററുകളില്‍ മുറ.

എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് മുറയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സുരേഷ് ബാബുവാണ് മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.ഹൃദു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Read more topics: # മുറ
mura movie lijo jose pallisery and surabhi lakshmi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക