പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളില്‍ വിജയകരമായ അന്‍പതാം ദിവസത്തിലേക്ക് കടക്കുകയാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം 'മുറ'. ടെക്നിക്കലി ബ്രില്ലിയന്റ് ആയ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂണ്‍,സുരാജ് വെഞ്ഞാറമ്മൂട്, മാല പാര്‍വതി എന്നിവരുടെ മിന്നും പ്രകടനവും നവാഗതരായ ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ് എന്നിവരുടെ ഗംഭീര പ്രകടനവും മുറയുടെ വിജയത്തിന് നിര്‍ണായക ഘടകമായിമാറി.മുറയുടെ രചന നിര്‍വഹിച്ചത് സുരേഷ് ബാബുവാണ്.
ക്യാന്‍ ഫിലിം ഫെസ്റ്റിവലിലെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹൃദു ഹാറൂണിന്റെ ആദ്യ മലയാള ചിത്രം കൂടിയായ മുറയില്‍ ഹൃദുവിന്റെ അനന്തു എന്ന കഥാപാത്രം പ്രേക്ഷകരുടെ കൈയടിയും ദേശീയ തലത്തിലുള്ള നിരൂപകരുടെ പ്രശംസയും ഏറ്റുവാങ്ങി. മുറ ക്രിസ്തുമസിന് ആമസോണില്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഓറ്റി റ്റിയില്‍ എത്തും. കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുറയുടെ നിര്‍മ്മാണം : റിയാ ഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.