Latest News

നിരൂപക പ്രശംസകള്‍ വാനോളം: പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുസ്തഫ സംവിധാനം ചെയ്ത മുറ തിയേറ്ററുകളികളില്‍ 

Malayalilife
 നിരൂപക പ്രശംസകള്‍ വാനോളം: പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുസ്തഫ സംവിധാനം ചെയ്ത മുറ തിയേറ്ററുകളികളില്‍ 

'ഈ പിള്ളേര് പൊളിയാണ്' മുറ സിനിമ  കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകരും പറയുന്നത് സിനിമയിലെ ഈ ഡയലോഗ് തന്നെയാണ്. കപ്പേള സംവിധാനം ചെയ്ത മുഹമ്മദ് മുസ്തഫ ഒരുക്കിയ മുറക്ക് ദേശീയ തലത്തിലുള്ള നിരൂപകര്‍ പോലും ഗംഭീര അഭിപ്രായമാണ് നല്‍കുന്നത്. പ്രമുഖ നിരൂപകരയ ശ്രീധര്‍പിള്ളൈ, രമേശ് ബാല, ഹരിചരണ്‍, രാംചരണ്‍,ശ്രീദേവി തുടങ്ങി ദേശീയ പ്രാദേശിക മാധ്യമങ്ങളും മുറക്ക് ഗംഭീരമാക്കിയവര്‍ക്കു അഭിനന്ദനങ്ങള്‍ നല്‍കുന്നു. ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റിലും തഗ്‌സ്, മുംബൈക്കാര്‍ തുടങ്ങിയ ഹിന്ദി തമിഴ് ഭാഷകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച  ഹ്രിദ്ധു ഹാറൂണ്‍ മുറയില്‍ ഗംഭീര അഭിനയ പ്രകടനം ആണ് നടത്തിയത്. സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന  കഥാപാത്രത്തില്‍ തിളങ്ങുമ്പോള്‍ മാല പാര്‍വതി ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ഗംഭീര പ്രകടനവുമായി മുറയില്‍ എത്തുന്നത്. സുരേഷ് ബാബുവാണ് മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ നിര്‍മ്മാണം : റിയാഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Read more topics: # മുറ
Mura movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES