Latest News

മൂത്തോനിലെ ആദ്യ ഗാനം പുറത്തിറങ്ങി ;കട്ടത്താടിയുമായി നിവിന്‍ പോളിയുടെ പൊളി ലുക്ക്;നവംബര്‍ 8-ന് മൂത്തോന്‍ തിയേറ്ററുകളിലെത്തും

Malayalilife
topbanner
  മൂത്തോനിലെ ആദ്യ ഗാനം പുറത്തിറങ്ങി ;കട്ടത്താടിയുമായി നിവിന്‍ പോളിയുടെ പൊളി ലുക്ക്;നവംബര്‍ 8-ന് മൂത്തോന്‍ തിയേറ്ററുകളിലെത്തും

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലെ ആദ്യ ഗാനം പുറത്തിറങ്ങി.നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.നിവിന്‍പോളിയും ഗീതു മോഹന്‍ദാസും ആദ്യമായി ഒന്നിച്ചിരിക്കുന്ന ചിത്രമാണിത്.  'ഭായി രെ' എന്ന് തുടങ്ങുന്ന ഗാനം മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.നീരജ് പാണ്ഡെയുടെ വരികള്‍ക്ക് സാഗര്‍ ദേശായി ഈണം നല്‍കി വിശാല്‍ ദദ്‌ലാനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. 

ചിത്രത്തിലെ നിവിന്‍ പോളിയുടെ പ്രകടനം ഇതിനകം ഫെസ്റ്റിവല്‍ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചിരിക്കുന്നത്.  അധോലോക നായകന്റെ വേഷപ്പകര്‍ച്ചയിലാണ് നിവിന്‍ എത്തിയിരിക്കുന്നത്.

ചിത്രത്തിലെ നിവിന്‍ പോളിയുടെ പ്രകടനം ഇതിനകം ഫെസ്റ്റിവല്‍ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചിരിക്കുന്നത്. 
നവംബര്‍ 8-ന് മൂത്തോന്‍ തിയേറ്ററുകളിലെത്തും.

Read more topics: # moothon,# first song
moothon first song

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES