ആത്മഹത്യ ചെയ്ത ഗേ സുഹൃത്ത് മൈക്കിളിന് വേണ്ടിയാണ് മൂത്തോന്‍ ചെയ്തത് ; വീകാരാധീനയായി ഗീതുമോഹന്‍ദാസ്‌

Malayalilife
topbanner
ആത്മഹത്യ ചെയ്ത ഗേ സുഹൃത്ത് മൈക്കിളിന് വേണ്ടിയാണ് മൂത്തോന്‍ ചെയ്തത് ;   വീകാരാധീനയായി  ഗീതുമോഹന്‍ദാസ്‌

നവംബര്‍ നാലിനാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയറ്ററുകളില്‍ എത്തിയത്. നിവിന്‍ പോളി, റോഷന്‍ മാത്യൂസ്, ശശാങ്ക് അറോറ, ശോഭിതാ ധുലിപാല, ദിലീഷ് പോത്തന്‍, സഞ്ജന, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.
രാജീവ് രവി ഛായാഗ്രഹണം നിശ്ചയിച്ചിരിക്കുന്ന ചിത്രം മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്ന സിനിമയാണ് മൂത്തോന്‍.

എന്നാല്‍ സിനിമ ചെയ്തത് ഇരുപത് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത ഗേ സുഹൃത്തായ മൈക്കിളിന് വേണ്ടിയാണെന്ന് സംവിധായിക ഗീതുമോഹന്‍ദാസ്. കൊച്ചിയില്‍ വെച്ച് നടന്ന ക്വിയര്‍ പ്രൈഡ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗീതു.കരഞ്ഞുകൊണ്ടായിരുന്നു ഗീതുവിന്റെ വെളിപ്പെടുത്തല്‍. തനിക്ക് അറിയാവുന്ന എറ്റവും പവര്‍ഫുള്‍ ആയ മീഡിയാണ് സിനിമ, അത് കൊണ്ടാണ് അത് തന്നെ   ഉപയോഗിച്ചതെന്നും ഗീതു പറഞ്ഞു.

Read more topics: # moothon,# geethu mohandas
moothon geethu mohandas

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES